Logo
CHANGE MODE
Fri, Jun 05, 2026 • 02:48 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കൗണ്ട് ഡൗൺ തുടങ്ങി; ജിസാറ്റ്-7എ വിക്ഷേപണം ഇന്ന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 19, 2018
1 min read Updated: June 03, 2026
Share:

കൗണ്ട് ഡൗൺ തുടങ്ങി; ജിസാറ്റ്-7എ വിക്ഷേപണം ഇന്ന്
GSAT7A-Count-down കൗണ്ട് ഡൗൺ തുടങ്ങി. ഇന്ത്യയുടെ 35-ആം വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-7എ ഇന്ന് വിക്ഷേപിക്കും. വൈകുന്നേരം 4.10-ന് സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. ഇന്ത്യയുടെ വ്യോമ-കരസേനകൾക്കായി പ്രത്യേകം തയാറാക്കിയതാണ് വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-7എ. സേനയുടെ വാർത്താവിനിമയ ഉപാധികൾ മെച്ചപ്പടുത്താനും റഡാർ സ്റ്റേഷനുകൾ, വ്യോമ ആസ്ഥാനങ്ങൾ, വിമാനങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതിനും ജി-സാറ്റ് 7എ സഹായകമാകും. കൂടാതെ ഇന്‍റർനെറ്റിന്‍റെ സഹായത്തോടെയുള്ള യുദ്ധസാദ്ധ്യതകൾ മെച്ചപ്പെടുത്തുന്നതിലും ഉപഗ്രഹം നിർണായക പങ്ക് വഹിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് വൈകുന്നേരം 4.10-നാണ് വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂർ കൗണ്ട് ഡൗൺ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10-ന് ആരംഭിച്ചു. 2,250 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-7എയെ  ജി.എസ്.എൽ.വി. എഫ്-11 റോക്കറ്റ് ഭ്രമണപഥത്തിലെത്തിക്കും. എട്ടുവർഷം കാലാവധിയുള്ള ജിസാറ്റ്-7എയുടെ പ്രവർത്തനപരിധി ഇന്ത്യ മാത്രമായിരിക്കും. റേഡിയോ സിഗ്‌നലുകളെ കൂടുതൽ പരിധിയിലേയ്ക്ക് എത്തിക്കാൻ ശേഷിയുള്ള ജോർജിയൻ റിഫ്ളക്ടർ ആന്റിനയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ജി.എസ്.എൽ.വി. ശ്രേണിയിലെ 13-ആം വിക്ഷേപണവാഹനമാണ് ജി.എസ്.എൽ.വി.എഫ്-11. മൂന്നുഘട്ടമായി പ്രവർത്തിപ്പിച്ചാണ് ഉപഗ്രഹത്തെ വിക്ഷേപണ വാഹനം ഭ്രമണപഥത്തിലെത്തിക്കുക. ഈ വർഷം ശ്രീഹരിക്കോട്ടയിൽ നടക്കുന്ന ഏഴാം വിക്ഷേപണമാണിത്. GSAT 7A GSLV F11 GSAT 7A GSLV F11 GSAT 7A GSLV F11
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10