INDIAN NATIONAL CONGRESS| കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം നാളെ പട്നയിൽ; ബിഹാറിന്‍റെ രാഷ്ട്രീയ ഭാവി ചർച്ചയാകും
Jaihind TV News Report
Jaihind TV Web Desk
September 23, 2025
1 min read
•
Updated: June 06, 2026
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ വിപുലീകരിച്ച യോഗം നാളെ ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ 10 മണിക്കാണ് യോഗം. ബിജെപി നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ബിഹാറിന്റെ ക്ഷേമത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുക എന്നതാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന്റെ പ്രധാന ലക്ഷ്യം. ബിഹാര്‍ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. കേന്ദ്രം ഭരിക്കുന്ന ബിജെപി വോട്ട് മോഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ ബിഹാറില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജാഗ്രത പുലര്‍ത്താനും പ്രത്യേകം ശ്രദ്ധ നല്‍കും. വോട്ടര്‍ അധികാര്‍ യാത്ര' നടത്തിയ ബീഹാര്‍ 'ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി' മാറിയതും യോഗം നടത്താന്‍ പ്രധാന കാരണമാണ്.
സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള ബിഹാറിന്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാരമ്പര്യത്തിലും വലിയ പ്രാധാന്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അതിനാല്‍, ബിഹാറിന്റെ സമ്പന്നമായ ചരിത്രവും പാരമ്പര്യവും നാളത്തെ യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. ചമ്പാരന്‍ സത്യാഗ്രഹം പോലുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് വേദിയായ ബിഹാര്‍, ഡോ. രാജേന്ദ്ര പ്രസാദ്, ബാബു ജഗ്ജീവന്‍ റാം തുടങ്ങിയ മഹാരഥന്മാരെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഈ ചരിത്രപരമായ ബന്ധം മുന്‍നിര്‍ത്തിയാണ് പട്‌നയില്‍ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
നിലവില്‍ ബിഹാര്‍ ഒരു രാഷ്ട്രീയ വഴിത്തിരിവിലാണ്. ഒരുവശത്ത് പ്രതീക്ഷയുടെയും സാമൂഹിക നീതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയം. മറുവശത്ത് വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും തൊഴിലില്ലായ്മയുടെയും ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും രാഷ്ട്രീയം. ഈ സാഹചര്യത്തില്‍, ബിഹാറിന്റെ ക്ഷേമത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുക എന്നതാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന്റെ പ്രധാന ലക്ഷ്യം.
ബിജെപി നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങള്‍ക്കും ബിഹാര്‍ സാക്ഷ്യം വഹിച്ചു. എസ്‌ഐആര്‍ ബിജെപിയുടെ വോട്ടര്‍ അട്ടിമറി ശ്രമങ്ങള്‍ക്ക് ഉദാഹരണമായി മാറുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇതിനെതിരെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന 'വോട്ടര്‍ അധികാര്‍ യാത്ര', ബിജെപിയുടെ ദുരുപയോഗങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ സഹായിച്ചുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്നതുപോലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പട്‌നയില്‍ നടക്കുന്ന ഈ യോഗം ബിഹാറിന്റെ രാഷ്ട്രീയ ഭാവിക്ക് പുതിയ മാനം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10