200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, കാര്‍ഷിക വായ്പകള്‍ പൂര്‍ണമായി എഴുതി തളളും; വന്‍ വാഗ്ദാനങ്ങളുമായി ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക
Jaihind TV News Report
Jaihind TV Web Desk
November 05, 2023
1 min read
•
Updated: June 05, 2026
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കും. കാര്‍ഷിക വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളും. നെല്ല് ക്വിന്റലിന് കര്‍ഷകരില്‍ നിന്ന് വാങ്ങുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 20 വന്‍ വാഗ്ദാനങ്ങളാണ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നത്. 500 രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍ ലഭ്യമാക്കും. സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു.
പട്ടികജാതി, പട്ടിക വര്‍ഗം, പിന്നാക്ക വിഭാഗം, മത ന്യൂനപക്ഷങ്ങള്‍ ഇവയ്ക്കിടയില്‍ സെന്‍സസ് നടത്തി, ഇവരെ സാമ്പത്തികമായും സാമൂഹികമായും സഹായിക്കുന്നതിനായി പ്രത്യേക നയം രൂപീകരിക്കും. സി എം ആവാസ് യോജന പദ്ധതിയില്‍ 17.5 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി വീടു നിര്‍മ്മിച്ചു നല്‍കും. കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് തലം വരെ സൗജന്യ വിദ്യാഭ്യാസം, 10 ലക്ഷം രൂപ വരെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയവ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഛത്തീസ് ഗഢില്‍ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ട വോട്ടെടുപ്പ് ഈ മാസം ഏഴിന് നടക്കും. 17 നാണ് രണ്ടാംഘട്ടം. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10