പഞ്ചാബിന് പുറമെ രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പുതുച്ഛേരി എന്നീ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും അതിഥി തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കും: കെ.സി വേണുഗോപാല്‍| VIDEO
Jaihind TV News Report
Jaihind TV Web Desk
May 08, 2020
1 min read
•
Updated: June 10, 2026
പഞ്ചാബിന് പുറമേ രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പുതുച്ഛേരി എന്നീ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും അതിഥി തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. യാത്രാചെലവിനത്തില്‍ കോണ്‍ഗ്രസ് നല്‍കുന്ന സഹായം കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍ സ്വീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയകളിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രാചെലവിനായി കോണ്‍ഗ്രസ് നല്‍കുന്ന സഹായം സര്‍ക്കാരുകള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ യാത്രാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിഥി തൊഴിലാളികളില്‍ പണമില്ലാത്തവര്‍ക്ക് യാത്രാക്കൂലി നല്‍കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങളോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം അതിഥി തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കുമെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനത്തെ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തത്. വിവിധ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ സഹായവും ജില്ലാ കളക്ടര്‍മാര്‍ നിരസിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിഥി തൊഴിലാളികളുടെ യാത്രാചെലവിനായി 35 കോടി രൂപ അനുവദിച്ചത്. അനുവദിച്ച തുകയുടെ 25 ശതമാനം ട്രെയിനുകള്‍ പുറപ്പെടുന്ന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂറായി കൈമാറി. തൊഴിലാളികള്‍ക്ക് റെയില്‍വേയില്‍ നിന്നും ടിക്കറ്റ് എടുത്ത് കൈമാറാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നതും ജില്ലാ കളക്ടര്‍മാരെയാണ്. ടിക്കറ്റ് എടുത്ത് നല്‍കിയവരുടെ ലിസ്റ്റ് കൈമാറുന്ന മുറയ്ക്ക് ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറും.
സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ www.covidhelp.punjab.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ട്രെയിന്റെ സമയം അടക്കമുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ എം.എം.എസ് വഴി അയച്ചുകൊടുക്കും. ഇതുവരെ 6.44 ലക്ഷം അതിഥി തൊഴിലാളികളാണ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിട്ടുള്ളത്.
മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തയ്യാറായത്. അതിഥി തൊഴിലാളികളുടെ സുഗമായ യാത്ര ഉറപ്പാക്കുന്നതിനായി റെയില്‍വേ ഉദ്യോഗസ്ഥരുമായി ഏകോപനം നടത്താന്‍ പ്രത്യേക സംഘത്തെയും മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ ട്രെയിനെ ആശ്രയിക്കുമെന്നാണ് കരുതപ്പെടുന്നത്. ശേഷിക്കുന്നവരെ റോഡ് മാര്‍ഗ്ഗമാകും അതാത് സംസ്ഥാനങ്ങില്‍ എത്തിക്കുക. ഒരാള്‍ക്ക് 640 രൂപ എന്ന നിരക്കിലാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ദേശീയ ദുരിതാശ്വാസ ആക്ടിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ 35 കോടി രൂപ അനുവദിച്ചത്.
https://www.youtube.com/watch?v=6ffJhTYTXDQ
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10