ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം; സി.ജെ.പി-സര്‍ക്കാര്‍ മൂന്നാം ഘട്ട ചര്‍ച്ച ഇന്ന്
നീറ്റ് പരീക്ഷാ തട്ടിപ്പില്‍ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരും സി.ജെ.പി നേതാക്കളും നടത്തിയ ചര്‍ച്ചയില്‍ രണ്ട് ആവശ്യങ്ങളില്‍ അനുകൂല തീരുമാനം. പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കാനും കേസുകള്‍ പിന്‍വലിക്കാനും കേന്ദ്രം സമ്മതിച്ചു. എന്നാല്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജിയില്‍ തീരുമാനം ഇന്നുണ്ടാകും.
ഡല്‍ഹിയില്‍ കനക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് തടയിടാന്‍ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും സി.ജെ.പി നേതാക്കളുമായി രണ്ടാം വട്ട ചര്‍ച്ച നടത്തി. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാനും സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും കേന്ദ്രം സന്നദ്ധത അറിയിച്ചു. എന്നാല്‍, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന ആവശ്യത്തില്‍ തീരുമാനം വൈകുകയാണ്. വിഷയം ഇന്ന് ഉച്ചയ്ക്ക് 3.30-ന് നടക്കുന്ന മൂന്നാം വട്ട ചര്‍ച്ചയില്‍ തീരുമാനിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് സി.ജെ.പി നേതാവ് അഭിജീത് ദിപ്‌കെ വ്യക്തമാക്കിക്കഴിഞ്ഞു. അതിനിടെ, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ 10 വര്‍ഷം തടവും 10 കോടി പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.