Logo
CHANGE MODE
Sat, Jun 06, 2026 • 10:07 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കരിങ്കൊടി കാട്ടുന്നവരെയും മാധ്യമ പ്രവർത്തകരെയും ആക്രമിക്കുന്ന സിപിഎം ക്രിമിനലുകളെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം: പ്രതിപക്ഷ നേതാവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 07, 2023
1 min read Updated: June 05, 2026
Share:

കരിങ്കൊടി കാട്ടുന്നവരെയും മാധ്യമ പ്രവർത്തകരെയും ആക്രമിക്കുന്ന സിപിഎം ക്രിമിനലുകളെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം: പ്രതിപക്ഷ നേതാവ്
  കൊച്ചി: അങ്കമാലിയിൽ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍ ആക്രമിച്ചതിനെരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണത്തെ 'രക്ഷാപ്രവർത്തനം'എന്ന ഓമനപ്പേരിട്ട് വിളിച്ച മുഖ്യമന്ത്രിയാണ് ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്നതും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസമായ സിപിഎം ക്രിമനലുകളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നവരേയും മാധ്യമ പ്രവർത്തകരെയും തെരുവിൽ ആക്രമിക്കുന്നതും ക്യാമറ തല്ലിതകർക്കുന്നതും അപലപനീയമാണ്. ഇത്തരം പാർട്ടി ക്രിമിനലുകൾ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനമല്ല, ഗുണ്ടാ പ്രവർത്തനമാണ്. ഈ പാർട്ടി ഗുണ്ടകളെ നിലയ്ക്ക് നിർത്തേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10