Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലൈഫ് പദ്ധതിയുടെ മറവില്‍ വന്‍ അഴിമതി: രമേശ് ചെന്നിത്തല

ലൈഫ് പദ്ധതിയുടെ മറവില്‍ വന്‍ അഴിമതി: രമേശ് ചെന്നിത്തല
കൊച്ചി: ലൈഫ് പദ്ധതിക്ക് വേണ്ടി ഒന്‍പത് കോടി രൂപ മുതല്‍ മുടക്കി സര്‍ക്കാര്‍ ചെന്നൈ ആസ്ഥാനമായി കണ്‍സള്‍ട്ടന്‍സി കമ്പനിയെ തീരുമാനിച്ചത് അഴിമതിക്ക് കളമൊരുക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പദ്ധതി നടപ്പാക്കാന്‍ കണ്‍സള്‍ട്ടന്‍സിയുടെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  എല്‍.സി.ജിയുടെ എഞ്ചിനിയറിംഗ് വിംഗിനെയും മരാമത്ത് വകുപ്പിന്റെ ബില്‍ഡിംഗ് ഡിവിഷനെയും മറ്റ് സര്‍ക്കാര്‍ നിര്‍മാണ ഏജന്‍സികളേയും നോക്കുകുത്തിയാക്കി കമ്മീഷന്‍ തട്ടാനുള്ള സര്‍ക്കാരിന്റെ ശ്രമം തികച്ചും അപലപനീയമാണ് - രമേശ് ചെന്നിത്തല പറഞ്ഞു. ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് ലൈഫ്മിഷന്‍ പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ച നടപടി സാധൂകരിച്ച് കൊണ്ട് ഇറക്കിയ സര്‍ക്കാരിന്‍റെ ഉത്തരവ് ഈ സര്‍ക്കാരിന്‍റെ ധൂര്‍ത്തിന്‍റെ അവസാനത്തെ തെളിവാണെന്നും ചെന്നൈയിലെ നാരായണ റാവു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 1.95 % കണ്‍സള്‍ട്ടന്‍സി ഫീ നല്‍കുമ്പോള്‍ ഏകദേശം 9 കോടി രൂപ ഒരു സ്വകാര്യ സ്ഥാപനത്തിന് സര്‍ക്കാര്‍ വെറുതെ നല്‍കുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in