കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം റൂറല്‍ സൈബര്‍ പോലീസാണ് ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തൊപ്പി തന്റെ സുഹൃത്തുക്കളുടെ നഗ്‌ന വീഡിയോകള്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി പോസ്റ്റ് ചെയ്തതായി പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നേരത്തെ തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് തൊപ്പിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് സൈബര്‍ പോലീസ് ഇപ്പോള്‍ ഔദ്യോഗികമായി നടപടി സ്വീകരിച്ചിരിക്കുന്നത്.
അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യൂട്യൂബര്‍ 'തൊപ്പി'ക്കെതിരെ കേസെടുത്ത് പൊലീസ്