കൊടുംമഞ്ഞിലും വീറോടെ നയിച്ച് രാഹുല്‍; ഭാരത് ജോഡോ യാത്ര കശ്മീരില്‍ പര്യടനം തുടരുന്നു
Jaihind TV News Report
Jaihind TV Web Desk
January 22, 2023
1 min read
•
Updated: June 09, 2026
ശ്രീനഗർ: കനത്ത മഞ്ഞിനെയും അവഗണിച്ച് ജമ്മു-കശ്മീരില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പര്യടനം തുടരുന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം യാത്ര ഇന്ന് പുനഃരാരംഭിച്ചു. കത്വ ജില്ലയിലെ ഹിരാനഗറിൽ നിന്ന് രാവിലെ 7 നാണ് ഇന്ന് യാത്ര തുടങ്ങിയത്. ഇരട്ട സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കർശന സുരക്ഷയിലാണ് യാത്ര പുരോഗമിക്കുന്നത്.
25 കിലോമീറ്റർ യാത്രയ്ക്ക് ശേഷം രാത്രിയിൽ ചക് നാനാക്കിൽ പദയാത്രികര്‍ വിശ്രമിക്കും. തുടർന്ന് തിങ്കളാഴ്ച സാംബയിലെ വിജയ്പൂരിൽ നിന്ന് ജമ്മുവിലേക്ക് യാത്ര ആരംഭിക്കും. ജമ്മു-കശ്മീർ കോൺഗ്രസ് അധ്യക്ഷൻ വികാർ റസൂല്‍ വാനി ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പദയാത്രയെ അനുധാവനം ചെയ്യുന്നുണ്ട്.
അതേസമയം ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കർശന സുരക്ഷയാണ് ജമ്മുവില്‍ ഒരുക്കിയിരിക്കുന്നത്. ജമ്മുവിൽ ശനിയാഴ്ച ഉണ്ടായ ഇരട്ടസ്ഫോടനത്തിൽ 9 പേർക്ക് പരിക്കേറ്റിരുന്നു. ജോഡോ യാത്രയും റിപ്പബ്ലിക് ദിന പരിപാടികളും അലങ്കോലമാക്കാൻ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് സ്ഫോടനമെന്നാണ് വിലയിരുത്തല്‍. സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജനുവരി 30നാണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10