Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രാദേശിക അസമത്വങ്ങൾ പരിഹരിക്കും; പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിൽ പഠിക്കാൻ കമ്മീഷൻ; നിയമസഭയിൽ വ്യക്തമാക്കി മുഖ്യമന്ത്രി

പ്രാദേശിക അസമത്വങ്ങൾ പരിഹരിക്കും; പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിൽ പഠിക്കാൻ കമ്മീഷൻ; നിയമസഭയിൽ വ്യക്തമാക്കി മുഖ്യമന്ത്രി

സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയിൽ അറിയിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വിഭവങ്ങളുടെ വിതരണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും സന്തുലിതാവസ്ഥ ഉറപ്പാക്കി എല്ലാവർക്കും വികസന ഫലങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രാദേശിക അസമത്വങ്ങൾ പരിഹരിക്കാൻ ജനസംഖ്യ, പിന്നാക്കാവസ്ഥ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ പരിഗണിച്ചുള്ള സമഗ്രമായ നയസമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രാദേശിക അസമത്വങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കാസർകോട്, വയനാട്, ഇടുക്കി, കുട്ടനാട് പാക്കേജുകൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കും. വികസന-ക്ഷേമ പ്രവർത്തനങ്ങളിലും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലും മലബാർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്കും തീരദേശ-മലയോര മേഖലകൾക്കും പര്യാപ്തമായ വിഹിതം ഉറപ്പാക്കും. ആദിവാസി സമൂഹങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയും സാമൂഹ്യസാമ്പത്തിക പരിവർത്തനവും ലക്ഷ്യമിട്ട് വയനാട് ട്രൈബൽ സർവ്വകലാശാല സ്ഥാപിക്കാൻ സർക്കാർ വിഭാവനം ചെയ്തിട്ടുണ്ടെന്നും ഇത് പിന്നാക്ക ജില്ലകളിലെ ഗവേഷണ സാധ്യതകൾക്ക് പുതിയ ദിശ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംഗം ഉന്നയിച്ച ആശങ്കകൾ ഗൗരവമായി ഉൾക്കൊള്ളുന്നുവെന്നും മലബാർ അടക്കമുള്ള പ്രദേശങ്ങളിലെ സേവനക്ഷാമം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ വ്യക്തമാക്കി.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Save your stories

Sign in