Logo
Tue, Jun 23, 2026 • 09:20 AM
LIVE TV
Watch

No business videos available

No Middle East videos available

ജീവനക്കാരില്ലെന്ന വസ്തുത കൂടി എംഎല്‍എ മനസിലാക്കണം; ഗണേഷിനെതിരെ ഡോക്ടർമാരുടെ സംഘടന


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 05, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ജീവനക്കാരില്ലെന്ന വസ്തുത കൂടി എംഎല്‍എ മനസിലാക്കണം; ഗണേഷിനെതിരെ ഡോക്ടർമാരുടെ സംഘടന
കൊല്ലം: കെ.ബി ഗണേഷ് കുമാർ എംഎല്‍എക്കെതിരെ സര്‍ക്കാർ ആയുർവേദ ഡോക്ർമാരുടെ സംഘടന. എംഎല്‍എയുടെ വിമർശനം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് ഡോക്ടർമാർ കുറ്റപ്പെടുത്തി. തലവൂര്‍ ഗവണ്‍മെന്‍റ് ആയുര്‍വേദ‌ ആശുപത്രിയില്‍ എത്തിയ കെബി ഗണേഷ്കുമാര്‍ എംഎല്‍എ ആശുപത്രി വൃത്തിഹീനമാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടറോട് രോഷാകുലനായിരുന്നു. ആശുപത്രി സന്ദര്‍ശിച്ച ഗണേഷ് കുമാർ വൃത്തിയായി സൂക്ഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടറോട് ദേഷ്യപ്പെടുകയും ചൂലെടുത്ത് തൂക്കുകയും ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  മൂന്നരക്കോടി രൂപ മുടക്കി നിര്‍മിച്ച ആശുപത്രികെട്ടിടം ഉദ്ഘാടനത്തിന് തയാറായിരിക്കെ ഡോക്ടര്‍മാരും ജീവനക്കാരും ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഗണേഷ് കുമാർ വിമർശിച്ചു. വാങ്ങുന്ന ശമ്പളത്തിന് അല്‍പമെങ്കിലും കൂറ് കാണിക്കണമെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ഇതിരെയാണ് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളായ കേരള സ്റ്റേറ്റ് ആയൂര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനും കേരള ഗവണ്‍മെന്‍റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറേഷനും രംഗത്തു വന്നത്. 40 കിടക്കയുളള ആശുപത്രിയില്‍ ഒരു സ്വീപ്പര്‍ തസ്തിക മാത്രമാണുളളതെന്നും ഒഴിവുകള്‍ നികത്തുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.  കെട്ടിടം നിര്‍മിച്ചിട്ടാല്‍ മാത്രം പോരെന്നും പരിപാലിക്കാന്‍ ജീവനക്കാരില്ലെന്ന വസ്തുത കൂടി മനസിലാക്കിയിട്ട് വേണം കുറ്റപ്പെടുത്താനെന്നും ഇവർ പറയുന്നു. ആശുപത്രികളിലെ ഒഴിവ് നികത്തണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ആയുഷ് സെക്രട്ടറിക്ക് കത്തയച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10