Logo
Mon, Jul 27, 2026 • 11:46 AM
LIVE TV
Watch

No business videos available

No Middle East videos available

അയോധ്യ സംഭാവനക്കൊള്ള: മലയാളിയുടെ നേതൃത്വത്തിൽ പുതിയ എസ്.ഐ.ടി, സുപ്രീംകോടതിക്ക് മുന്നിൽ ഇന്ന് നിർണായക റിപ്പോർട്ട്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 27, 2026
1 min read
SHARE:
SAVE: Login to save

അയോധ്യ സംഭാവനക്കൊള്ള: മലയാളിയുടെ നേതൃത്വത്തിൽ പുതിയ എസ്.ഐ.ടി, സുപ്രീംകോടതിക്ക് മുന്നിൽ ഇന്ന് നിർണായക റിപ്പോർട്ട്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി ഉത്തർപ്രദേശ് സർക്കാർ. സാങ്കേതികവും ക്രിമിനലുമായ വിവരങ്ങൾ കണ്ടെത്താൻ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശിയും ലഖ്‌നൗ റേഞ്ച് ഐ.ജി.യുമായ എസ്. കിരൺ ആണ് പുതിയ സംഘത്തിന്റെ തലവൻ. അയോധ്യ ഡി.ഐ.ജി. സോമെൻ ബർമ, എസ്.എസ്.പി. ഗൗരവ് ഗ്രോവർ എന്നിവരാണ് കേസ് അന്വേഷിക്കുന്ന മറ്റ് ഉദ്യോഗസ്ഥർ. ഐ.എ.എസ് ഉദ്യോഗസ്ഥരടങ്ങിയ മുൻ അന്വേഷണ സംഘത്തിന് പകരമാണ് കൂടുതൽ കടുത്ത നടപടികളിലേക്ക് എസ്.ഐ.ടി കടക്കുന്നത്.

സംഭാവന തട്ടിപ്പ് കേവലമൊരു സാമ്പത്തിക ക്രമക്കേടല്ല, മറിച്ച് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. കൃത്യമായ സാങ്കേതിക പരിശോധനകളും ഫോറൻസിക് തെളിവുകളും കേസെടുക്കാൻ അനിവാര്യമാണെന്ന കോടതി നിർദേശമാണ് എസ്‌.ഐ.ടിയുടെ പുനഃസംഘടനയിലേക്ക് വഴിവെച്ചത്. നിലവിൽ എട്ടുപേരാണ് കേസിൽ പിടിയിലായിട്ടുള്ളത്. ഇവരിൽ നിന്ന് വലിയ തുകയും സ്വർണ്ണവും വാഹനാദികളും പോലീസ് ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്. പുതിയ സംഘം കേസിന്റെ തത്‌സ്ഥിതി റിപ്പോർട്ട് ഇന്ന് തന്നെ സുപ്രീംകോടതിക്ക് കൈമാറിയേക്കും.

അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്. കിരൺ മികച്ച സേവനത്തിന് പേരുകേട്ട 2008 ബാച്ച് യു.പി കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനത്ത് വിശിഷ്ട സേവനത്തിന് ശേഷം 'ഇന്റർപോൾ മെഡൽ ഓഫ് എക്സലൻസ്' നേടി ഈ കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം ലഖ്‌നൗവിൽ ചാർജെടുത്തത്. ഡൽഹി സി.ബി.ഐയിൽ ഏഴു വർഷത്തോളം പ്രവർത്തിച്ച പാരമ്പര്യവും നോയിഡ, ഝാൻസി തുടങ്ങി നിരവധി പ്രധാന ജില്ലകളിൽ എസ്.പി ആയിരുന്ന പരിചയസമ്പത്തും കേസ് തെളിയിക്കുന്നതിൽ നിർണായകമാകും.

സി.ബി.ഐ അന്വേഷണം? കോടതി വിധി ഇന്ന്

അയോധ്യയിലെ കോടിക്കണക്കിന് രൂപയുടെ സംഭാവനത്തട്ടിപ്പ് വിഷയം സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജൻസിയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ്, ആർ.ജെ.ഡി എം.പി സുധാകർ സിങ് എന്നിവർ നൽകിയ പൊതുതാല്പര്യ ഹർജികളിലാണ് സഭയുടെ അന്തിമ തീരുമാനം ഉണ്ടാവുക.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10