ഹൈദരാബാദ് ഓപ്പൺ : അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യവും സൗരഭ് വർമയും ഫൈനലിൽ
Jaihind TV News Report
Jaihind TV Web Desk
August 11, 2019
1 min read
•
Updated: June 04, 2026
ഹൈദരാബാദ് ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ പുരുഷ സിംഗിൾസിൽ സൗരഭ് വർമയും വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യവും ഫൈനലിൽ എത്തി.
വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സൗരഭ് വിജയം നേടിയത്. സ്കോര്‍ : 23-21, 21-16. സെമിയിൽ മലേഷ്യയുടെ ഇസ്‌കന്ദർ സുൾക്കർനൈനെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് സൗരഭ് പുരുഷ സിംഗിൾസ് ഫൈനലിലേയ്ക്ക് എത്തിയത്.
സിംഗപ്പൂരിന്‍റെ ലോ കിയാൻ യൂ ആണ് ഫൈനലിൽ സൗരഭിന്‍റെ എതിരാളി. ഇന്നുച്ചയ്ക്കാണ് ഫൈനൽ മത്സരം.
വനിതാ ഡബിൾസ് സെമിയിൽ ടോപ് സീഡ് അശ്വനി-സിക്കി സഖ്യം ഫൈനലിലെത്തി. ഹോങ്കോംഗിന്‍റെ ഫാൻ കാ യാൻ -വു യി ടിംഗ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ 21-12, 21-12ന് അനായാസം മറികടന്നാണ് ഫൈനലുറപ്പിച്ചത്. കൊറിയൻ ജോഡി അകേൻ അരാകി - റികോ ഇമായി സഖ്യമാണ് ഫൈനലിൽ അശ്വനിയുടെയും സിക്കിയുടെയും എതിരാളികൾ. ഇന്നുച്ചയ്ക്കാണ് ഫൈനൽ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10