Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ്: സൽമാൻ നിസാർ കേരളത്തെ നയിക്കും; ടീമിനെ പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ്: സൽമാൻ നിസാർ കേരളത്തെ നയിക്കും; ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുൻനിര ബാറ്റർ സൽമാൻ നിസാർ ആണ് ടീമിന്റെ നായകൻ. പുതിയ ക്രിക്കറ്റ് സീസണിൽ കേരള ടീം പങ്കെടുക്കുന്ന ആദ്യ പ്രമുഖ ടൂർണ്ണമെന്റുകളിൽ ഒന്നാണിത്. മെയ് 30 മുതൽ ഡെറാഡൂണിലാണ് ഏകദിന ഫോർമാറ്റിലുള്ള മത്സരങ്ങൾ അരങ്ങേറുന്നത്.

ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ നാല് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഗോവ, എൽ.ബി. ശാസ്ത്രി ക്രിക്കറ്റ് ക്ലബ്ബ്, നേപ്പാൾ എന്നീ ശക്തരായ ടീമുകൾക്കൊപ്പം ഗ്രൂപ്പ് 'ഡി'യിലാണ് കേരളം മത്സരിക്കുന്നത്. ശനിയാഴ്ച നേപ്പാളിനെതിരെയാണ് കേരളത്തിന്റെ ആദ്യ പോരാട്ടം. തുടർന്ന് ഞായറാഴ്ച എൽ.ബി. ശാസ്ത്രി ക്രിക്കറ്റ് ക്ലബ്ബിനെയും ചൊവ്വാഴ്ച ഗോവയെയും കേരളം നേരിടും. ജൂൺ ഏഴിനാണ് ഫൈനൽ മത്സരം നടക്കുക.

കേരള ടീം: സൽമാൻ നിസാർ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അക്ഷയ് മനോഹർ, കൃഷ്ണപ്രസാദ്, അഹമ്മദ് ഇമ്രാൻ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ഷോൺ റോജർ, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഭിഷേക് പി. നായർ, ആസിഫ് സലാം, അമൽ രമേഷ്, സിജോമോൻ ജോസഫ്, ഫാനൂസ് എഫ്., അശ്വന്ത് എസ്. ശങ്കർ, ആദിത്യ ബൈജു, സിബിൻ പി. ഗിരീഷ്.

മുൻ കേരള താരം അഭിഷേക് മോഹനാണ് ടീമിന്റെ മുഖ്യ പരിശീലകൻ.

Related articles

See all
Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

"വയനാടിന്റെയും ഇന്ത്യയുടെയും അഭിമാനം"; ഏഷ്യൻ ഗെയിംസ് മെഡൽ വിജയി വിദർശ വിനോദിന്റെ വസതി സന്ദ...

Popular News

കാര്യവട്ടം ഏകദിനം: കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന; പൊലീസിൽ പരാതി നൽകി KCA

Save your stories

Sign in