Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കിരീടം നിലനിര്‍ത്താന്‍ സ്‌കലോനിയുടെ പടയൊരുക്കം; ആറാം ലോകകപ്പ് റെക്കോര്‍ഡിലേക്ക് ലയണല്‍ മെസി; അര്‍ജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

കിരീടം നിലനിര്‍ത്താന്‍ സ്‌കലോനിയുടെ പടയൊരുക്കം; ആറാം ലോകകപ്പ് റെക്കോര്‍ഡിലേക്ക് ലയണല്‍ മെസി; അര്‍ജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

കനകക്കിരീടം നിലനിര്‍ത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ഫിഫ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ 26 അംഗ അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ഇതിഹാസ താരം ലയണല്‍ മെസി നയിക്കുന്ന ശക്തമായ നിരയെയാണ് കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചിരിക്കുന്നത്. കരിയറിലെ ആറാം ലോകകപ്പിനിറങ്ങുന്ന മെസിയെ കാത്ത് ചരിത്ര നേട്ടങ്ങളാണ് ലോകവേദിയിലുള്ളത്. കഴിഞ്ഞ തവണ മുത്തമിട്ട കിരീടം കാക്കാന്‍ പഴയ പടക്കുതിരകളെ നിലനിര്‍ത്തുമ്പോള്‍ത്തന്നെ, ടീമില്‍ ചില അപ്രതീക്ഷിത മാറ്റങ്ങളും സ്‌കലോനി വരുത്തിയിട്ടുണ്ട്

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിക്കുന്ന അര്‍ജന്റീന താരമെന്ന റെക്കോര്‍ഡോടെയാണ് ലയണല്‍ മെസി വീണ്ടും ബൂട്ടുകെട്ടുന്നത്. ഖത്തറില്‍ കപ്പടിച്ച ടീമിലെ 17 പേര്‍ ഇത്തവണയും സ്‌കലോനിയുടെ സംഘത്തിലുണ്ട്. മെസിക്കൊപ്പം ഇന്റര്‍ മയാമിയിലും മധ്യനിരയിലും വിശ്വസ്തനായ റോഡ്രിഗോ ഡി പോളും സ്ഥാനം നിലനിര്‍ത്തി.

അതേസമയം, ചില പ്രമുഖ താരങ്ങളെ ഒഴിവാക്കിയത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. റോമയുടെ സൂപ്പര്‍ താരം പൗലോ ഡിബാലയെയും പ്രതിരോധ താരം മാര്‍ക്കോസ് അക്യുനയെയും ഇത്തവണ സ്‌ക്വാഡിലേക്ക് പരിഗണിച്ചില്ല. റയല്‍ മാഡ്രിഡിന്റെ 18-കാരനായ വണ്ടര്‍ കിഡ് ഫ്രാങ്കോ മസ്റ്റന്റുവോനോയ്ക്കും ടീമില്‍ ഇടം ലഭിച്ചില്ല. എന്നാല്‍ പരിക്കില്‍ നിന്ന് മുക്തനായ സെന്റര്‍ ബാക്ക് ക്രിസ്റ്റിയന്‍ റൊമേറോ ടീമില്‍ തിരിച്ചെത്തിയത് ഡിഫന്‍സിന് കരുത്താകും. യുവതാരങ്ങളായ നിക്കോളാസ് പാസ്, വാലന്റെയ്ന്‍ ബാര്‍ക്കോ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.

ലോകകപ്പില്‍ ഗ്രൂപ്പ് 'ജെ'യിലാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന മത്സരിക്കുന്നത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 11-ന് ലോകകപ്പ് മാമാങ്കത്തിന് തിരിതെളിയുമ്പോള്‍, ജൂണ്‍ 17-ന് അള്‍ജീരിയക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ പോരാട്ടം.
 
അര്‍ജന്റീന സ്‌ക്വാഡ്

    ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റുള്ളി, യുവാന്‍ മുസ്സോ.

    പ്രതിരോധം: ക്രിസ്റ്റിയന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ഒട്ടാമെന്‍ഡി, ഗോണ്‍സാലോ മോണ്ടിയല്‍, നഹുവേല്‍ മൊളിന, ലിയോനാര്‍ഡോ ബാലെര്‍ഡി, ഫക്കുണ്ടോ മെഡിന, നിക്കോളാസ് തഗ്ലിയാഫിക്കോ.

    മധ്യനിര: റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക്ക് അലിസ്റ്റര്‍, ലിയാന്‍ഡ്രോ പരഡെസ്, ഇസക്വിയേല്‍ പലാസിയോസ്, ജിയോവാനി ലോ സെല്‍സോ, വാലന്റൈന്‍ ബാര്‍ക്കോ.

    മുന്നേറ്റം: ലയണല്‍ മെസി, ജൂലിയന്‍ അല്‍വാരസ്, ലൗതാരോ മാര്‍ട്ടിനസ്, നിക്കോളാസ് പാസ്, തിയാഗോ അല്‍മഡ, നിക്കോളാസ് ഗോണ്‍സാലസ്, ജിയുലിയാനോ സിമിയോണി, ജോസ് മാനുവല്‍ ലോപസ്.

Related articles

See all
Popular News

രണ്ടാം ടി20: പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് റാഞ്ചിയിൽ; വിൻഡീസിനെതിരെ വിജയത്തുടർച്ച ലക്ഷ...

Popular News

ബാറ്റിങ്ങിനും ബോളിങ്ങിനും ഒപ്പം ഇനി വിക്കറ്റ് കീപ്പിങ്ങും; രഞ്ജിക്ക് മുന്നോടിയായി പരിശീലനം...

Popular News

പുതിയ ഉടമകൾ, വമ്പൻ താരങ്ങൾ, ആഷ്ലിയുടെ തന്ത്രങ്ങൾ: ഐ.എസ്.എൽ. 13-ാം സീസണിൽ കിരീടം മാത്രം ലക്...

Popular News

ജോർജ് ജീസസുമായി ഉടക്കി ക്യാംപ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 6 മാസം വിലക്ക്

Save your stories

Sign in