Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആ ക്രൂരന്‍ മോദി ഭക്തന്‍; തൊടുപുഴയില്‍ കുട്ടികളെ മൃഗീയമായി മര്‍ദ്ദിച്ച അരുണ്‍ സംഘ്പരിവാര്‍ അനുകൂലി; ഇസ്ലാം വിരുദ്ധന്‍

ആ ക്രൂരന്‍ മോദി ഭക്തന്‍; തൊടുപുഴയില്‍ കുട്ടികളെ മൃഗീയമായി മര്‍ദ്ദിച്ച അരുണ്‍ സംഘ്പരിവാര്‍ അനുകൂലി; ഇസ്ലാം വിരുദ്ധന്‍
ഇടുക്കി: തൊടുപുഴയില്‍ കാമുകിയുടെ നാലും ഏഴും വയസുള്ള കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ഇളയ കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി അരുണ്‍ ആനന്ദ് കടുത്ത മോദി ഭക്തനും സംഘ്പരിവാര്‍ അനുകൂലിയും. ഇസ്ലാം വിരുദ്ധത മുതല്‍ വേദിക് സയന്‍സ് വരെ പ്രചരിപ്പിക്കുന്ന പോസ്റ്റുകളാണ് അരുണ്‍ ആനന്ദ് എന്ന ക്രിമിനലിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലുള്ളത്. മോഡിയുടെ ചിത്രങ്ങള്‍ പ്രൊഫൈല്‍ ചിത്രമായും കവര്‍ ഫോട്ടോയായും അരുണ്‍ ഉപയോഗിച്ചിരിക്കുന്നത് ടൈംലൈനില്‍ കാണാം. കശ്മീരി പണ്ഡിറ്റുകള്‍ 'ഇപ്പോഴത്തെ അനുകൂല സാഹചര്യം മുതലെടുക്കണമെന്നും കശ്മീരികളെ നേരിട്ട് സ്ഥലം തിരിച്ചുപിടിക്കണമെന്നും' അരുണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഇസ്രയേല്‍ അനുകൂലിയായ ഇയാള്‍ ഗാസയിലെ പലസ്തീനിയന്‍ പ്രക്ഷോഭം കപടനാടമാണെന്ന് ആരോപിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐസക് ന്യൂട്ടണ്‍ അല്ലെന്നും വേദ ഗണിതഞ്ജരാണെന്നും റൈറ്റ് സഹോദരന്‍മാര്‍ക്ക് മുമ്പ് ശിവകര്‍ ബാപ്പുജി തല്‍പഡേ എന്നയാള്‍ വിമാനം പറത്തിയെന്നും ക്യാന്‍സര്‍ ചികിത്സയ്ക്ക് കീമോ തെറാപ്പിയേക്കാള്‍ 10,000 ഇരട്ടി ഫലം നല്‍കുന്ന പഴം ഉണ്ടെന്നും അരുണ്‍ വിശ്വസിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി, ശംഖ്‌നാദ്, ഐ സപ്പോര്‍ട്ട് നരേന്ദ്ര മോദി തുടങ്ങിയ പേജുകളില്‍ നിന്നാണ് അരുണ്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മോഡി ഭക്തി, ഇസ്ലാം വിരുദ്ധത, കശ്മീരി ജനതയോടുള്ള വിദ്വേഷം, സൈന്യത്തോടുള്ള അമിത ആരാധന, പ്രകൃതി ചികിത്സയിലെ അമിത വിശ്വാസം, വേദിക് സയന്‍സ് പ്രചരണം എന്നിവ കൂടാതെ പൊലീസിനെ വെല്ലുവിളിക്കുന്നവയും അസഭ്യവര്‍ഷം നടത്തുന്ന പോസ്റ്റുകളും ഇയാളുടെ പ്രൊഫൈലിലുണ്ട്. അരുണിന്റെ ഫെയ്‌സ്ബുക്ക് ടൈംലൈനിലെ ചില പോസ്റ്റുകള്‍ ചുവടെ.  

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in