Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോടതിയെ കബളിപ്പിച്ച ആന്റണി രാജു അയോഗ്യൻ; എംഎൽഎ സ്ഥാനം തെറിച്ചു; വിജ്ഞാപനം പുറത്തിറങ്ങി

കോടതിയെ കബളിപ്പിച്ച ആന്റണി രാജു അയോഗ്യൻ; എംഎൽഎ സ്ഥാനം തെറിച്ചു; വിജ്ഞാപനം പുറത്തിറങ്ങി

അടിവസ്ത്രം വെട്ടിത്തയ്ച്ച് മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് വീണ്ടും തിരിച്ചടി. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആന്റണി രാജുവിനെ ജനപ്രാതിനിധ്യ നിയമപ്രകാരം  എംഎൽഎ സ്ഥാനം നഷ്ടമായി. അദ്ദേഹത്തെ അയോഗ്യനാക്കിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനവും പുറത്തിറങ്ങി.

ജനപ്രതിനിധികളെ ഏതെങ്കിലും കോടതി രണ്ട് വർഷത്തിന് മുകളിൽ ശിക്ഷിച്ചാൽ അയോഗ്യനാക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. എംഎൽഎ സ്ഥാനം നഷ്ടമായതിന് പുറമെ, 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 (3) അനുസരിച്ച് ശിക്ഷാ കാലാവധിക്ക് ശേഷം അടുത്ത ആറ് വർഷത്തേക്ക് ആന്റണി രാജുവിന് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും അയോഗ്യതയുണ്ടാകും. കേസിലെ ഒന്നാം പ്രതിയായ കോടതി ജീവനക്കാരൻ ജോസിനും സമാനമായ ശിക്ഷ ലഭിച്ചു.

1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ 61.5 ഗ്രാം ഹാഷിഷുമായി പിടിയിലായ ആൻഡ്രൂ സാൽവദോർ സെർവല്ലി എന്ന ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിമറിച്ചു എന്നാണ് കേസ്. ആൻഡ്രൂ ധരിച്ചിരുന്ന അടിവസ്ത്രം തൊണ്ടിമുതലായി കോടതിയിലുണ്ടായിരുന്നു. ആന്റണി രാജുവും കോടതി ക്ലർക്കും ചേർന്ന് ഈ വസ്ത്രം വെട്ടിത്തയ്ച്ച് ചെറുതാക്കി എന്നും ഇത് പ്രതിക്ക് പാകമാകില്ലെന്ന് കാണിച്ച് ശിക്ഷയിൽ നിന്ന് രക്ഷിച്ചു എന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

1994-ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ സുപ്രീം കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ഇപ്പോൾ വിധി വന്നത്. 2006-ലാണ് കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വന്ന ഈ വിധി കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Related articles

See all
Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Save your stories

Sign in