തോറ്റതിന് കാരണം ടീം ഇന്ത്യയുടെ ദുര്‍മന്ത്രവാദമെന്ന് പാക്കിസ്ഥാന്‍ മാദ്ധ്യമങ്ങള്‍
Jaihind TV News Report
Jaihind TV Web Desk
February 25, 2025
1 min read
•
Updated: June 05, 2026
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കെതിരേ തോറ്റതോടെ വന്‍ ട്രോളുകള്‍ ഏറ്റു വാങ്ങുകയാണ് പാക്കിസ്ഥാന്‍ ടീം. എങ്ങനെ ന്യായീകരിക്കണം ഈ വന്‍ തോല്‍വിയെ എന്നതിലാണ് പാക്ക് മീഡിയകള്‍ അന്വേഷിക്കുന്നത്. പാക് മാധ്യമങ്ങളിലെ ഒരു വിഭാഗം ഇപ്പോള്‍ ആരോപിക്കുന്നത് തോല്‍വിക്ക് കാരണം ഇന്ത്യയുടെ 'ബ്ലാക്ക് മാജിക്' ആണെന്നാണ്. രാജ്യം പാക്കിസ്ഥാനാന്‍ ആയതിനാല്‍ വിചിത്രമായ പല കാര്യങ്ങളും ഉണ്ടാവും. പക്ഷേ ഇതു വിശ്വസിക്കാതെ വയ്യ , ഇതിന്റെ ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ പറന്നു കളിക്കുന്നുണ്ട്.
'ഡിസ്‌കവര്‍ പാകിസ്ഥാന്‍' എന്ന ചാനല്‍ സംപ്രേഷണം ചെയ്ത പരിപാടിയിലാണ് ഇന്ത്യയുടെ വിജയം മന്ത്രവാദം മൂലമാണെന്ന് കണ്ടെത്തുന്നത്. അതീവ ഗൗരവത്തോടെയുള്ള ചര്‍ച്ചയാണിത് എന്നതാണ ഏറെ രസകരം. പാനല്‍ ലിസ്റ്റിലെ ഒരു വിദഗ്ധന്റെ വിലയിരുത്തല്‍ ഇങ്ങനെയാണ്, ' ക്രിക്കറ്റ് കളി നടന്ന ദുബായ് സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക് 22 മന്ത്രവാദികള്‍ ഉണ്ടായിരുന്നു, ഓരോ കളിക്കാരനും രണ്ട് വീതം. പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ആഭിചാരങ്ങള്‍ അവര്‍ നടത്തി. ഇങ്ങനെ മന്ത്രവാദം നടത്താനായാണ് ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചത്. അവരുടെ മന്ത്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ യാത്രാനുമതി നല്‍കില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു.'
ഇപ്പോ എങ്ങനെയിരിക്കുന്നു... ?
ഇത് പാനലിലെ ഒരാളുടെ മാത്രം അഭിപ്രായമല്ല. മറ്റൊരു പാനല്‍ലിസ്റ്റിന്റെ അഭിപ്രായം ഇങ്ങനെ, ഇന്ത്യ എവിടെ പോയാലും നന്നായി കളിക്കുന്നു. അതെങ്ങനെ സാധിക്കുന്നു എന്നാണ് നിങ്ങള്‍ കരുതുന്നത് ? മന്ത്രവാദ തന്ത്രങ്ങളിലൂടെ മാത്രമാണ് ഇതു സാധിക്കുന്നത്. പാക്കിസ്ഥാന് ഈ തന്ത്രങ്ങളെ ചെറുക്കാനുള്ള ഏക മാര്‍ഗം ' ദൈവത്തോടുള്ള പ്രാര്‍ത്ഥനകള്‍' മാത്രമാണെന്ന അഭിപ്രായത്തോട് പാനലിലെ മറ്റ് അംഗങ്ങളും യോജിച്ചു
മത്സരത്തിനിടെ ഹാര്‍ദിക് പാണ്ഡ്യ പ്രകടിപ്പിച്ച ആംഗ്യങ്ങളും ചര്‍ച്ചാ ഇവരുടെ വിഷയമായി. ഇത് ഇന്ത്യയുടെ 'തന്ത്രത്തിന്റെയും മന്ത്രത്തിന്റേയും' ഭാഗമാണെന്ന് പാനലിസ്റ്റുകള്‍ വിലയിരുത്തി. പാക്കിസ്ഥാന് എതിരായ വന്‍ വിജയം ഇന്ത്യന്‍ ആരാധകര്‍ ആഘോഷിക്കുമ്പോള്‍, പാകിസ്ഥാന്‍ ഫാന്‍സ് ആവട്ടെ നിരാശയുടെ പടുകുഴിയിലാണ്. ക്രിക്കറ്റ് ന്നെ ഗെയിമില് അവരുടെ ടീമിന് ഒരു തന്ത്രപരമായ നവീകരണമാണോ ആവശ്യം , അതോ മന്ത്രവാദത്തിനെതിരേ ശക്തമായ പ്രാര്‍ത്ഥനയാണോ വേണ്ടതെന്ന് അവര്‍ തീരുമാനിക്കട്ടെ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10