വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം സ്വകാര്യ ഹോട്ടലിന് ബാർ ലൈസൻസ്; പ്രതിഷേധം ശക്തം

Jaihind Webdesk
Monday, October 8, 2018

പയ്യന്നൂർ എടാട്ടെ വൻകിട സ്വകാര്യ ഹോട്ടലിന് ബാർ ലൈസൻസ് അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലിന് ബാർ അനുവദിച്ചതിന് എതിരെയാണ് പ്രതിഷേധം ഉയരുന്നത്.

പയ്യന്നൂർ എടാട്ടെ വൻകിട സ്വകാര്യ ഹോട്ടലിന് ബാർ അനുവദിച്ചതിന് എതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പയ്യന്നൂർ നഗരത്തോട് ചേർന്ന് കിടക്കുന്ന എടാട്ട് പ്രദേശം. കണ്ണൂർ – മംഗലാപുരം ദേശിയ പാതയുടെ അരികിലായി സ്ഥിതി ചെയ്യുന്നവൻകിട ഹോട്ടലിനാണ് ബാർ ലൈസൻസ് അനുവദിച്ചിരിക്കുന്നത്. പയ്യന്നുർ കോളേജും, കേന്ദ്രിയ വിദ്യാലയത്തിനും ഇടയിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. കേന്ദ്രിയ വിദ്യാലയത്തിലും ”, പയ്യന്നുർ കോളേജിലേക്കും എത്തുന്ന വിദ്യാർത്ഥികളുടെ ബസ്സ് സ്റ്റോപ്പിന് അടുത്തായാണ് ഈ ഹോട്ടൽ .

സിപിഎമ്മിന്‍റെ ഉന്നത നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് ബാർ ലൈസൻസ് അനുവദിച്ചതെന്ന വിമർശനമാണ് ഉയരുന്നത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അരികിൽ സ്ഥിതി ചെയ്യുന്ന വൻകിട ഹോട്ടലിന് ബാർ ലൈസൻസ് അനുവദിച്ചതിനെ വിദ്യാർത്ഥികൾക്കിടയിലും പ്രതിഷേധം ശക്തമാണ്.. ബാറിനെതിരെയുള്ള സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കെ എസ് യു ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകൾ

https://www.youtube.com/watch?v=AsB1n4Vpwcw