പയ്യന്നൂരിൽ അറുപതുകാരന്‍റെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിൽ

Jaihind News Bureau
Friday, January 24, 2020

കണ്ണൂർ പയ്യന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ വീടിനകത്ത് അറുപതുകാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പയ്യന്നൂർ കോറോം ഇരൂർ സുബ്രഹ്മണ്യൻ കോവിലിന് സമീപം താമസിക്കുന്ന കല്ലിടിൽ കൃഷ്ണൻ എന്ന വാസു (60) വിനെയാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തെങ്ങ്കയറ്റത്തൊഴിലാളിയായ വാസു പതിവ് പോലെ രാത്രി 8 മണിയോടെ വീട്ടിലേക്ക് പോയതായി സമീപവാസികൾ പറയുന്നു. വീടിന്‍റെ മുൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. ഭാര്യയും മകളുമുണ്ടെങ്കിലും വർഷങ്ങളായി ചെറുവത്തൂരിലെ വീട്ടിലാണ് താമസം. വാസു ഒറ്റമുറിയുള്ള വീട്ടിൽ തനിച്ചാണ് താമസം.