കൊവിഡ് 19 : കണ്ണൂരിൽ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു

Jaihind News Bureau
Sunday, March 29, 2020

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. മരണം ഹൃദയാഘാതത്തെ തുടർന്നെന്ന് ഡോക്ടർമാർ വ്യക്തമാക്കി.  മയ്യിൽ ചേലേരിയിലെ അബ്ദുൾ ഖാദർ ആണ് മരിച്ചത്. 65 വയസ്സായിരുന്നു ഇയാൾക്ക്.

ഈ മാസം 21 ന് ഷാർജയിൽ നിന്നെത്തിയ അബ്ദുൾ ഖാദർ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയായിരുന്നു. കുഴഞ്ഞ് വീണ ഇദ്ദേഹത്തെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി . ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ഈ മാസം 21 നു നാട്ടിൽ എത്തിയ ഇദ്ദേഹം അന്ന് മുതൽ ഹോം ക്വാറൻറീനിൽ ആയിരുന്നു. വീട്ടിൽ എത്തുന്നതിന് മുന്നെ തന്നെ ബന്ധുക്കളെയെല്ലാം മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധന ഫലം ഇതു വരെ ലഭിച്ചിട്ടില്ല. അത് വേഗത്തിൽ ലഭ്യമാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരോട് കണ്ണൂർ ഡിഎംഒ ആവശ്യപ്പെട്ടിറ്റുണ്ട്.