കണ്ണൂരിൽ കൊവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ അക്രമം

Jaihind News Bureau
Friday, May 15, 2020

കണ്ണൂർ കൊട്ടിയൂരിൽ കൊവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ അക്രമം. കൊട്ടിയൂർ പഞ്ചായത്തിലെ സന്നദ്ധ സേനാ അംഗങ്ങളായ യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജിജോ ആന്‍റണി, സാവിയോ ജോൺ എന്നിവരെയാണ് അക്രമിച്ചത്.
വീടുകളിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കളുടെ കിറ്റ് തയ്യാറാക്കുനതിനിടെയായിരുന്നു അക്രമം. ഫേസ്ബുക്കിൽ പോസ്റ്റിട്ടു എന്ന് പറഞ്ഞ് മർദ്ദിക്കുകയായിരുന്നു.പരിക്കേറ്റ ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവിയോയെ കൂടുതൽ പരിശോധനക്കായ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.