കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വീടിനു നേരെ ബോംബേറ് ; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

Jaihind News Bureau
Sunday, January 24, 2021

 

കണ്ണൂർ : കണ്ണൂർ മുഴക്കുന്ന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റിന്‍റെ വീടിനു നേരെ ബോംബേറ്. കാക്കയങ്ങാട് കായപ്പനച്ചിയിലെ എ.വി രാമകൃഷ്ണന്‍റെ വീടിനു നേരെയാണ് ബോംബ് എറിഞ്ഞത്. തില്ലങ്കേരി ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ബൂത്ത് എജന്‍റ് ആയിരുന്ന രാമകൃഷ്ണനെ സിപിഎം പ്രവർത്തകർ വോട്ടെടുപ്പ് ദിവസം ഭീഷണിപ്പെടുത്തിയിരുന്നു.