അവഗണിച്ച് റഹീം, മറുപടി നൽകി ഷാഫി പറമ്പിൽ; നന്ദി പറഞ്ഞ് ഡിവൈഎഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്, വൈറൽ

Jaihind News Bureau
Saturday, July 18, 2020

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എയ്ക്ക് നന്ദി പറഞ്ഞുള്ള ഡിവൈഎഫ്ഐ നേതാവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് നീട്ടുന്നതിനായി ഇടപെടണമെന്നാവശ്യപ്പെട്ട് ചാലക്കുടി മണ്ടിക്കുന്നു ഡി വൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കൂടി ആയ കൈലാസ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എയ്ക്കും ഫേസ്ബുക്കിൽ സന്ദേശമയച്ചിരുന്നു. റഹീം സന്ദേശത്തെ അവഗണിച്ചപ്പോൾ ഷാഫി പറമ്പിൽ മറുപടി നൽകുകയായിരുന്നു. എപ്പോഴും കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ളപ്പോൾ ബന്ധപ്പെടാൻ ഓഫീസ് നമ്പറും ഷാഫി പറമ്പിൽ നൽകി.

തന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും താൻ ഒരു സഖാവാണെന്നറിഞ്ഞിട്ടും തന്നെ സഹായിക്കാൻ തയാറായ ഷാഫിയോടുള്ള സ്നേഹവും നന്ദിയും എപ്പോഴുമുണ്ടാകുമെന്നും കൈലാസ് കുറിച്ചു.