സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരണം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Jaihind News Bureau
Saturday, June 6, 2020

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 61 വയസുള്ള പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. മെയ് 21ന് മുംബൈയിൽ നിന്നെത്തിയ ഹംസക്കോയ ന്യൂമോണിയ ബാധിതനായിരുന്നു.

ഹംസക്കോയയുടെ കുടുംബത്തിലെ മറ്റ് അഞ്ച് പേരും കൊവിഡ് പൊസിറ്റീവ് ആയതിനെത്തുടർന്ന് ചികിത്സയിലാണുള്ളത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മകനും മകന്‍റെ ഭാര്യയും ഇവരുടെ രണ്ടു കുട്ടികളും ആണ് രോഗബാധിതരായത്. ഇവരെല്ലാം മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.

ഫുട്ബോൾ കളിക്കാരനായ ഹംസക്കോയ 1977-80 വർഷങ്ങളിൽ മോഹൻ ബഗാൻ, മൊഹമ്മദ്‌ൻസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യൻ ഗോൾ കീപ്പർ ലിഹാസ് കോയയുടെ പിതാവാണ്.

വലതു ഭാഗത്തു രണ്ടാമത് നിൽക്കുന്നത് ഹംസ കോയ