#Breaking കൊറോണ : യുഎഇയിൽ രണ്ട് മരണം! മരിച്ചവർ 59, 78 വയസ് പ്രായമുള്ളവർ

B.S. Shiju
Saturday, March 21, 2020

ദുബായ് : യു എ ഇ യിൽ രണ്ട് പേർ കൊറോണ വൈറസ് മൂലം മരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച അർദ്ധ രാത്രിയിലാണ് മരണവിവരം പുറത്തുവിട്ടത്. യുഎഇയിൽ ആദ്യമായാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്.

രണ്ട് കേസുകളിൽ ഒന്ന് , 78 കാരനായ അറബ് പൗരനാണ് മരിച്ചത്. യൂറോപ്പിൽ നിന്ന് എത്തിയ ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു .കൊറോണയുടെ തുടർച്ചയായി ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. മരണമടഞ്ഞ മറ്റൊരാൾ 59 കാരനായ ഏഷ്യൻ പ്രവാസിയാണ്. ഇയാൾക്ക് വൃക്ക തകരാറുകൾ സംഭവിച്ചയിരുന്നു മരണം.