അടിമാലിയിൽ ഭർത്താവ് കാറിൽ ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു

Jaihind News Bureau
Wednesday, February 12, 2020

അടിമാലിയിൽ ഭർത്താവ് കാറിൽ ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു. വയനാട് സ്വദേശി ലൈലാമണിയാണ് മരിച്ചത്. പക്ഷാഘാതം വന്നു ശരീരത്തിന്‍റെ ഒരു ഭാഗം തളർന്ന ലൈലാമണി ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഇവരുടെ ഭർത്താവ് മാത്യുവിനെ ഇതുവരെ കണ്ടെത്താനായില്ല. പൂട്ടിയിട്ട കാറിൽ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞ മാസം 17നാണു ലൈലാമണിയെ കണ്ടെത്തിയത്. സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരാണ് രണ്ടുദിവസമായി നിർത്തിയിട്ടിരിക്കുന്ന കാറിൽ ഇവരെ അവശനിലയിൽ കണ്ടത്. അതേസമയം, കട്ടപ്പനയിൽ ഇരട്ടയാറിൽ താമസിക്കുന്ന മകന്‍റെ അടുക്കലേക്ക് പോകും വഴി ഇവരെ പോലീസ് സ്റ്റേഷന് സമീപം ഭർത്താവ് മാത്യു ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.