എംജി സർവകലാശാലയിൽ ഗവർണ്ണർക്കെതിരെ കെ.എസ്.യു പ്രതിഷേധം; ജില്ലാ പ്രസിഡൻറ് ജോർജ് പയസ്സിനെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു

Jaihind News Bureau
Friday, January 3, 2020

കോട്ടയത്ത് എംജി സർവകലാശാലയിൽ ഗവർണ്ണർക്കെതിരെ കെ.എസ്.യു പ്രതിഷേധം. ജില്ലാ പ്രസിഡൻറ് ജോർജ് പയസ്സിനെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു. വൈസ് ചാൻസലർക്കെതിരെ ഗവർണറെ കണ്ട് പരാതി നൽകാനെത്തിയ എംജി സർവ്വകലാശാല വിദ്യാര്‍ഥിനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടപടിക്കെതിരെ വിദ്യാര്‍ഥിനി പ്രതിഷേധം അറിയിച്ചു. എന്നാല്‍ കരുതല്‍ കസ്റ്റഡിയെന്നാണ് പൊലീസിന്‍റെ വിശദീകരണം. എംജി സർവ്വകലാശാല നാനോ ടെക്‌നോളജി വിഭാഗം വിദ്യാർഥിനി ദീപാ മോഹനനാണ് കസ്റ്റഡിയിലായത്.