ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം ഇരമ്പുന്നു; അര്‍ദ്ധരാത്രി വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ പ്രതിഷേധം | Pictures

Jaihind News Bureau
Monday, December 16, 2019

മരംകോച്ചുന്ന തണുപ്പിലും നൂറുകണക്കിന് വിദ്യാര്‍ഥികളും യുവാക്കളുമാണ് ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. സര്‍വസന്നാഹങ്ങളുമായി പോലീസും അണിനിരന്നതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തു… പൊലീസ് രചിച്ച തിരക്കഥയില്‍ വാഹനങ്ങള്‍ കത്തിയമരുകയും പിന്നീട് അതിന്‍റെ ഉത്തരവാദിത്തവും  പ്രതിഷേധക്കാരിലേയ്ക്കെത്തിയപ്പോള്‍ സോഷ്യല്‍ മീഡിയ ദൃശ്യങ്ങളില്‍ സത്യം പുറം ലോകം അറിഞ്ഞു.