യൂത്ത് കോൺഗ്ഗ്രസിന്‍റെ യൂത്ത് കെയർ പദ്ധതി : തെരുവിൽ കഴിയുന്ന നിരാലംബർക്ക് ഉച്ച ഭക്ഷണ വിതരണം സജീവം

Jaihind News Bureau
Saturday, March 28, 2020

യൂത്ത് കോൺഗ്ഗ്രസിന്‍റെ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ ഭക്ഷണ വിതരണം സജീവം. കോവിഡ് 19 ലോക് ഡൗണിന്‍റെ ഭാഗമായി തെരുവിൽ കഴിയുന്ന നിരാലംബർക്ക് ഉച്ച ഭക്ഷണം എത്തിച്ചു നൽകുകയാണ് ഹരിപ്പാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ .

ഹരിപ്പാട് ക്ഷേത്ര പരിസരം ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രിയ്ക്ക് മുൻവശം, കവല ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങലിലുള്ള നിരാലംബർക്കാണ് ഉച്ച ഭക്ഷണം വിതരണം ചെയ്തത്. കത്തുന്ന വേനൽ ചൂടിൽ ഭക്ഷണമില്ലാതെ തളർന്നിരിക്കുന്നവർക്കിടയിലേക്ക് എത്തിയ ഭക്ഷണ പൊതികൾ അവർ സന്തോഷത്തോട്ടെ കൈ നീട്ടീ വാങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവരവരുടെ വീടുകളിൽ നിന്നും സമീപ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണം പൊതികളാക്കിയാണ് വിതരണം ചെയ്യുന്നത്. ലോക് ഡൗൺ അവസാനിക്കുന്നത് വരെ ഭക്ഷണം നൽകാനാണ് തീരുമാനമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ പറഞ്ഞു.

ഇപ്പോൾ 100 ഓളം പൊതികളാണ് ദിവസവും വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളിൽ ഹരിപ്പാടിന്‍റെ എല്ലാപ്രദശങ്ങളിലും ഭക്ഷണം എത്തിക്കാനാണ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ തീരുമാനം. ലോക്ക് ഡൗൺ കാരണം ഹോട്ടലുകൾ തുറക്കാതായതോടെ പട്ടിണിയിലായവർക്ക് വലിയ അനുഗ്രഹമായി മാറുകയാണ് യൂത്ത് കോൺഗ്രസിന്‍റെ ഭക്ഷണ വിതരണം.