കണ്ടെയ്ന്‍മെന്‍റ് സോണിലുള്ള ഹരിപ്പാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കടലാക്രമണം ശക്തം : അടിയന്തര സഹായം എത്തിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, July 20, 2020

 

കണ്ടെയ്ന്‍മെന്‍റ് സോണിലുള്ള ഹരിപ്പാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കടലാക്രമണവും ശക്തമായതിനാല്‍ ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ രൂക്ഷമായ കടലാക്രമണം നേരിടുകയാണ്. ഈ പ്രദേശങ്ങളില്‍ സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ഫോണില്‍ ബന്ധപ്പെട്ടു.

കടൽക്ഷോഭം രൂക്ഷമായതിനാൽ ഈ സ്ഥലങ്ങളിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ഇവരെ മാറ്റി പാർപ്പിക്കുന്നതിനോടൊപ്പം ആവശ്യമായ ഭക്ഷണ കിറ്റുകൾ എത്തിക്കണമെന്നും റവന്യൂ മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.