യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം

Jaihind News Bureau
Monday, March 16, 2020

കൊറോണ വൈറസ് ഭീതിക്കിടയിലും പെട്രോൾ വില വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി. പാലക്കാട് നഗരത്തിലെ കെ എസ് ആർ ടി സിക്ക് സമീപം അഞ്ച് നിമിഷത്തോളം ഇരുചക്ര വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിച്ചു. സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ്സ് ആഭിമുഖ്യത്തിൽ ചക്ര സ്തംഭന സമരം നടത്തി. ജില്ലയിലെ പതിനൊന്ന് നിയോജകമണ്ഡലം ആ സ്ഥാനങ്ങളിലാണ് ചക്രസ്തംഭന സമരം സംഘടിപ്പിച്ചത്. കണ്ണൂർ കാൾടെക്സ് ജംഗ്ഷൻ, പയ്യന്നൂർ – പാടിച്ചാൽ, പഴയങ്ങാടി, തളിപറമ്പ്, ശ്രീകണ്ഠാപുരം, ഇരിട്ടി, മട്ടന്നൂർ, ധർമ്മടം -മീത്തലെ പീടിക തലശ്ശേരി, പാനൂർ, പുതിയ തെരു എന്നിവടങ്ങളിലാണ് സമരം നടന്നത്.

എറണാകുളം ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. വൈറസ് ബാധയിൽ ജനങ്ങൾ പരിഭ്രാന്തരായിരിക്കുമ്പോൾ ഇന്ധന വില വർധിപ്പിച്ച കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധമാണ് ഈ സമരമെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞു .

ആലപ്പുഴയിലെ വിവിധ നിയോജക മണ്ഡലത്തിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു. 5 മിനിട്ട് പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ചത്.

കോവളം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലരാമപുരം ജംഗ്ഷനിൽ അസംബ്ലി പ്രസിഡന്‍റ് ജോയിയുടെ നേതൃത്വത്തിൽ ചക്ര സത്ംഭന സമരം നടന്നു

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സ് ഉപാദ്ധ്യക്ഷന്മാരായ ശ്രീ.ശബരിനാഥ് എംഎല്‍എ, എൻ എസ് നുസ്സൂർ, എസ് എം ബാലു ജില്ലാ പ്രസിഡന്‍റ് സുധീർ ഷാ പാലോട് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുൻപിൽ നടന്നു.

യൂത്ത് കോൺഗ്രസ് ഷൊർണ്ണൂർ നിയോജകമണ്ഡലം കമ്മറ്റി ചെർപ്പുളശ്ശേരി ടൗണിൽ നടത്തിയ ചക്ര സ്തംഭന സമരം യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്‍റ് ടി.എച്ച് ഫിറോസ്‌ബാബു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് പി.സുബീഷ് അധ്യക്ഷനായി. ഷബീർ നീരാണി, ശരഞ്ജിത്ത്, ടികെ ഷൻഫി, സാലി പോയിലൂർ, ആഷിക്, കെ.എം.കെ ബാബു, ഉല്ലാസ്, ശരീഫ്, റിനാസ്, കെ.വിനോദ്, അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി.

യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ചക്ര സ്തംഭന സമരം

 

കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം കമ്മറ്റിയുടെ ചക്ര സ്തംഭന സമരം

 

ചക്രസ്തംഭന സമരം. കോഴിക്കോട് വടകര നിയോജക മണ്ഡലത്തിൽ