അമിത്ഷായെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കരുതെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് ബി വി ശ്രീനിവാസ്

Jaihind News Bureau
Friday, January 10, 2020

അമിത്ഷായെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കരുതെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ്. നിങ്ങൾക്ക് പ്രതികരിക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം അരീക്കോടിൽ പൗരത്വ നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെയും ആർ എസി എസിന്‍റെയും പരിപാടികൾ കേരളത്തിൽ നടത്താനും അമിത് ഷായെ കേരളത്തിൽ കാലുകുത്താനും അനുവദിക്കരുതെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ് പറഞ്ഞു.

ബിജെപി സർക്കാർ ജനങ്ങളോട് കളവ് പറയുകയാണ്. രാവിലെ അമിത് ഷാ ഒരു കാര്യം പറയുകയും എന്നാൽ വൈകുന്നേരമാവുമ്പോഴേക്ക് മോദി അത് മാറ്റി പറയുന്ന സാഹചര്യവുമാണ് ഉള്ളത്. ഇരുവരോടും ഇന്ത്യൻ ജനത പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയ ശേഷമാണ് അദ്ദേഹം സ്റ്റേജില്‍ എത്തിയത്.

രമ്യ ഹരിദാസ് എം പി, എ ഐ സി സി ജനറൽ സെക്രട്ടറി പി.സി വിഷ്ണുനാഥ്, എപി അനിൽകുമാർ എം എൽ എ, അഡ്വ. വി.വി പ്രകാശ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.