പെരിയ ഇരട്ടക്കൊലപാതകം; CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Friday, April 12, 2019

periya twin murder

കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സി.പി.എം നേതാക്കള്‍ പ്രതികളായ കേസില്‍ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്.

കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. ഗൂഢാലോചനയില്‍ ഉന്നതരുടെ പങ്ക് വെളിച്ചത്തുകൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. അന്വേഷണം സംസ്ഥാന സര്‍ക്കാരിനെ എതിർകക്ഷിയാക്കിയാണ് ഹര്‍ജി. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.