‘കൊടി സുനി, കിർമാണി തുടങ്ങിയ ജീവകാരുണ്യ പ്രവർത്തകര്‍ക്ക് പാര്‍ട്ടി സഹായം നല്‍കിയ ഓർമയിലാകും അണികള്‍; അവരെ പറഞ്ഞ് മനസിലാക്കൂ’ : രൂക്ഷ പരിഹാസവുമായി പി.സി വിഷ്ണുനാഥ്

Jaihind News Bureau
Sunday, November 3, 2019

യു.എ.പി.എ അറസ്റ്റില്‍ സി.പി.എം നിലപാടിനെതിരെ രൂക്ഷ പരിഹാസവുമായി എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്ത്തകരായ വിദ്യാർത്ഥികള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പരിഹാസവുമായി പി.സി വിഷ്ണുനാഥ് രംഗത്തെത്തിയത്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖകള്‍ വിതരണം ചെയ്യുക, ചുവന്ന കൊടി മുറിയില്‍ വെക്കുക, സി.പി.എം ഭരണഘടന കൈവശം വെക്കുക, ചിന്തയുടെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുക തുടങ്ങിയ കൊടും ക്രൂരകൃത്യങ്ങള്‍ ചെയ്തവരാണ് പ്രതികളെന്നും അതുകൊണ്ടുതന്നെ ഒരു സഹായവും അവർക്ക് ചെയ്യരുതെന്നും പി.സി വിഷ്ണുനാഥ് പരിഹസിച്ചു.

കൊടി സുനി, കിർമാണി മനോജ്, കുഞ്ഞനന്തന്‍ തുടങ്ങിയ ജീവകാരുണ്യപ്രവർത്തകർക്ക് നിയമസഹായം നല്‍കിയ ഓര്‍മയിലാകും കീഴ്ഘടകങ്ങള്‍ ഇവർക്കും നിയമസഹായം നല്‍കാന്‍ ആവശ്യപ്പെടുന്നതെന്നും അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയാല്‍ മതിയെന്നും വിഷ്ണുനാഥ് പരിഹസിക്കുന്നു.

പി.സി വിഷ്ണുനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

യു എ പി എ ചുമത്തപ്പെട്ട് അറസ്റ്റിലായ സി പി എം പ്രവര്ത്തകരായ വിദ്യാര്ത്ഥികള്ക്ക് നിയമസഹായം നല്കില്ല എന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വായിച്ചു.

ഒരിക്കലും നല്കരുത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള് ഉള്ക്കൊള്ളുന്ന ലഘുലേഖ വിതരണം ചെയ്യുക, ചുവന്നകൊടി മുറിയില്വെക്കുക, പുസ്തകം വായിക്കുക, സി പി എം ഭരണഘടന വീട്ടില് സൂക്ഷിക്കുക, ചിന്തയുടെ പ്രസിദ്ധീകരണങ്ങള് വാങ്ങിക്കൂട്ടുക തുടങ്ങിയ കൊടുംക്രൂര കൃത്യങ്ങള് ചെയ്തവരാണിവര്. അവര്ക്ക് ഒരു സഹായവും നല്കരുത്.

കൊടിസുനി, കിര്മാണി മനോജ്, കുഞ്ഞനന്തന് തുടങ്ങിയ ജീവകാരുണ്യ പ്രവര്ത്തകര്ക്കുവേണ്ടി പാര്ട്ടി നിയമസഹായം നല്കിയതിന്റെ ഓര്മ്മയിലാണ് കീഴ്ഘടകങ്ങള് ഇങ്ങനെയെല്ലാം ആവശ്യപ്പെടുന്നത്. അവരെ കാര്യങ്ങള് പറഞ്ഞ് ബോധ്യപ്പെടുത്തിയാല് മാത്രം മതി; ഇവിടെ പ്രവര്ത്തിക്കുന്ന ഒരു സര്ക്കാറുണ്ടെന്ന കാര്യംകൂടി അവരെ പ്രത്യേകം മനസ്സിലാക്കിക്കുക. ?

-പി സി വിഷ്ണുനാഥ്