മാവോയിസ്റ്റ് ബന്ധം : അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Monday, November 18, 2019

മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ യു എ പി എ കേസിൽ അറസ്റ്റിലായ അലൻ, താഹ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിനിടെ 3 ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ഇന്ന് ഇരുവരേയും പോലീസ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിക്കാണ് ഇവരെ കോടതിയിൽ ഹാജരാക്കുക. ഇവരുടെ റിമാന്‍റ് കാലാവധി അവസാനിച്ച സാഹചര്യത്തിൽ റിമാന്‍റ് നീട്ടുന്ന കാര്യവും ഇന്ന് കോടതി പരിഗണനയിൽ വരും.

teevandi enkile ennodu para