നാടിനെ വീണ്ടും കലാപഭൂമിയാക്കാന്‍ സി.പി.എം ശ്രമം ; തെരഞ്ഞെടുപ്പുകള്‍ അടുത്തപ്പോള്‍ സി.പി.എമ്മിന് ഉറക്കം നഷ്ടമായെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

Jaihind News Bureau
Monday, September 7, 2020

 

തിരുവനന്തപുരം : സംസ്ഥാനത്ത് സി.പി.എം വീണ്ടും അക്രമം അഴിച്ചുവിടുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നാടിനെ വീണ്ടും കലാപഭൂമിയാക്കാൻ ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഓർത്ത് സി.പി.എമ്മിന് ഉറക്കം നഷ്ടപ്പെട്ടെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.

കേരളത്തെ കലാപ ഭൂമിയാക്കുന്ന സി.പി.എം കാടത്തത്തിനെതിരെ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില് തലശേരിയില്‍ നടത്തുന്ന ഉപവാസ സമരം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.