റാഫേലിൽ സ്വരം കടുപ്പിച്ച് പ്രതിപക്ഷം

Jaihind Webdesk
Saturday, December 15, 2018

Parliament-Rafale

റാഫേലിൽ സ്വരം കടുപ്പിച്ച് പ്രതിപക്ഷ നേതാക്കൾ. സർക്കാർ കോടതിയിൽ കള്ളം പറഞ്ഞെന്ന് കപിൽ സിബൽ പറഞ്ഞപ്പോൾ കോടതിവിധി തെറ്റെന്നായിരുന്നു ശരത്പവാറിന്‍റെ പ്രതികരണം.

റാഫേലിൽ സംഭവിച്ചത് സർക്കാരിന്‍റെയും അറ്റോണി ജനറലിന്‍റെയും പാളിച്ചയാണ്. ആരോപണങ്ങളൊന്നും കെട്ടുകഥയല്ലെന്ന് പറഞ്ഞ കപിൽ സിബൽ അറ്റോണി ജനറലിനെയും സിഎജിയേയും പിഎസി വിളിച്ച് വരുത്തണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ തെറ്റായ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചതെന്നും കോടതിക്ക് കേസിൽ ഇടപെടാനുള്ള അധികാരമില്ലെന്നും കപിൽ സിബൽ പറഞ്ഞു.

ഒരു പടി കൂടി കടന്ന് കോടതി വിധി തെറ്റെന്നായിരുന്നു ശരത് പവാറിന്‍റെ പ്രതികരണം. പ്രതിപക്ഷത്തിന് വേണമെങ്കിൽ പുനപരിശോധന ഹർജി നൽകാമെന്നായിരുന്നു ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചത്.  പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി ഫയൽ ചെയ്യും.