പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്

Jaihind Webdesk
Monday, December 17, 2018

KC-Venugopal-Lok-sabha

പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. കെസി വേണുഗോപാൽ എം പിയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. സിഎജി റിപ്പോർട്ട് പൂർണ്ണമായും സഭയിൽ വയ്ക്കില്ല എന്ന് കോടതിയെ അറിയിച്ചതും അവകാശലംഘനമെന്ന് കോൺഗ്രസ് നോട്ടീസില്‍ ആരോപിക്കുന്നു.

പ്രതിപക്ഷ പ്രതിഷേധത്തില്‍ പാർലമെന്‍റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ധമായി. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭ മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് അവതരിപ്പിച്ചത്. ബിൽ അവതരണത്തെ ശശിതരൂർ എതിർത്തു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ 2 മണിവരെ നിർത്തിവെച്ചു.