റഫേല്‍ ഇടപാടില്‍ യുദ്ധം ശക്തമാക്കി പ്രതിപക്ഷം

Jaihind Webdesk
Monday, December 17, 2018

റഫേല്‍ ഇടപാടില്‍ പാർലമെന്‍റില്‍ വീണ്ടും പ്രതിപക്ഷം യുദ്ധം ശക്തമാക്കുന്നു. അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനെതിരെ പാർലമെന്‍റില്‍ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കും. സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ കോണഅ‍ഗ്രസ് ജെപിസി അന്വേഷണം ആവശ്യപ്പെടും

റഫംൽ ഇടപാടിലെ സിഎജി റിപ്പോർട്ട് പാർലമെൻറ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിഗണിക്കുന്നു എന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഇല്ലാത്ത റിപ്പോർട്ട് പാർലമെന്‍റില്‍ എത്തിയെന്ന് സത്യവാങ്മൂലത്തിൽ എഴുതിയത് അവകാശലംഘനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.[yop_poll id=2]