Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

വെടിക്കെട്ട് സെഞ്ച്വറി അഭിനന്ദൻ വർത്തമാന് സമർപ്പിച്ച് വൃദ്ധിമാൻ സാഹ

വെടിക്കെട്ട് സെഞ്ച്വറി അഭിനന്ദൻ വർത്തമാന് സമർപ്പിച്ച് വൃദ്ധിമാൻ സാഹ
ട്വൻറി20 ക്രിക്കറ്റിൽ നേടിയ വെടിക്കെട്ട് സെഞ്ച്വറി ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർത്തമാന് സമർപ്പിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ അരുണാചലിനെതിരെ സെഞ്ച്വറി നേടിയ ശേഷമായിരുന്നു സാഹയുടെ പ്രതികരണം. അരുണാചൽ പ്രദേശിനെതിരെ  ബംഗാളിന് വേണ്ടിയായിരുന്നു  സാഹയുടെ  തകർപ്പൻ പ്രകടനം.  62 പന്തിൽ നിന്ന് 129 റൺസ് എന്ന സാഹയുടെ നേട്ടത്തോടെ   ബംഗാൾ 107 റൺസിന് അരുണാചലിനെ തകർത്തു. തൻെറ പ്രകടനത്തിൽ ഏറെ സന്തോഷമുണ്ടെന്നും അഭിനന്ദനങ്ങൾക്ക് നന്ദിയുണ്ടെന്നും സാഹ പറഞ്ഞു. 'ഈ ഇന്നിങ്‌സ് ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഈ നേട്ടം പാക് പിടിയിലായ ഇന്ത്യയുടെ ധീരജവാന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് സമര്‍പ്പിക്കുന്നു. അഭിനന്ദന്‍ എത്രയും വേഗം സുരക്ഷിതനായി രാജ്യത്ത് തിരിച്ചെത്താനായി പ്രാര്‍ഥിക്കുന്നു' - സാഹ ട്വീറ്റ് ചെയ്തു.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in