Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആറുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടര ലക്ഷത്തിന് വിൽക്കാൻ ശ്രമം; മാതാപിതാക്കളും ഇടനിലക്കാരനും കട്ടപ്പനയിൽ അറസ്റ്റിൽ

ആറുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടര ലക്ഷത്തിന് വിൽക്കാൻ ശ്രമം; മാതാപിതാക്കളും ഇടനിലക്കാരനും കട്ടപ്പനയിൽ അറസ്റ്റിൽ

ഇടുക്കി: ആറുമാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ രണ്ടര ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ മാതാപിതാക്കളും ഇടനിലക്കാരനും ഉള്‍പ്പെടെ അസം സ്വദേശികളായ മൂന്നുപേര്‍ പോലീസിന്റെ പിടിയിലായി. കുട്ടിയുടെ മാതാപിതാക്കളായ പ്രദീപ് ദാസ്, ഭാര്യ സിമ ദാസ്, ഇടനിലക്കാരനായ ജാഡു ഗൊഗോയ് എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

ഇടുക്കി കട്ടപ്പനയില്‍ വെച്ച് ഇവര്‍ കുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതായി പോലീസ് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് നല്‍കിയ നിര്‍ദേശപ്രകാരമാണ് കട്ടപ്പന പോലീസ് അതിവേഗം ഇടപെട്ട് പ്രതികളെ വലയിലാക്കിയത്.

പോലീസ് സംരക്ഷണയിലാക്കിയ കുഞ്ഞിന് ആവശ്യമായ പരിചരണവും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ശിശു സംരക്ഷണ നിയമപ്രകാരമടക്കം കടുത്ത നിയമനടപടികള്‍ സ്വീകരിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Related articles

See all
Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേ...

Save your stories

Sign in