Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന് കത്തുനൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന് കത്തുനൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പുതിയ സര്‍ജിക്കല്‍ ബ്ലോക്കിന്റെ നിര്‍മാണത്തിലെ അപാകതകളിലും ക്രമക്കേടുകളിലും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ആഭ്യന്തര വകുപ്പിന് കത്തു നല്‍കി. 2026 ഫെബ്രുവരി 16-ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കെട്ടിടം മാസങ്ങള്‍ക്കുള്ളില്‍ ജീര്‍ണാവസ്ഥയിലായതിനെത്തുടര്‍ന്ന് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും മന്ത്രി നിര്‍ദേശം നല്‍കി.

കെട്ടിടത്തിന്റെ നിര്‍മാണം, പ്ലമിങ്, ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവയില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി മന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മാണച്ചുമതലയുണ്ടായിരുന്ന കമ്പനി മറ്റ് ഏജന്‍സികള്‍ക്ക് ഉപകരാറായി പണി മറിച്ചു നല്‍കിയതായും ആരോപണമുണ്ട്. സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കല്‍, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ സമഗ്രമായി അന്വേഷിക്കാനാണ് നിര്‍ദേശം.

കിഫ്ബി ഫണ്ടില്‍നിന്ന് 257 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച 8 നിലകളുള്ള പുതിയ ബ്ലോക്കാണിത്. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ സീലിങ് തകര്‍ന്നുവീഴല്‍, ഫാന്‍ ലീഫുകള്‍ ഒടിഞ്ഞുവീഴല്‍, ടൈലുകള്‍ പൊട്ടല്‍, വെന്റിലേഷന്‍ കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ മാസം ശുചിമുറിയുടെ സീലിങ്ങും ഹോളോബ്രിക്സും അടര്‍ന്നുവീണ് ജീവനക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പത്തോളം ലിഫ്റ്റുകളില്‍ രണ്ടെണ്ണം ഇതുവരെയും പ്രവര്‍ത്തനസജ്ജമല്ല. ഗുരുതര ന്യൂനതകള്‍ പരിഹരിക്കാതെ കരാറുകാരില്‍നിന്ന് കെട്ടിടം ഏറ്റെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് മെഡിക്കല്‍ കോളജ് അധികൃതര്‍.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Save your stories

Sign in