സൈക്കോ പാക്ക് ജോണറിലുള്ള പുതിയ മലയാള ചിത്രമായ 'രാക്ഷസ വേട്ട'യുടെ ചിത്രീകരണം പൂര്‍ത്തിയായി. സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിനു ശേഷം വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡി സ്‌ക്വയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി അരുണ്‍ ആണ് നിര്‍മ്മിക്കുന്നത്. 2027 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.
തുടക്കം മുതല്‍ അവസാനം വരെ ഭീതിയും ഉദ്യേഗവും നിലനിര്‍ത്തിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന സാങ്കേതിക മികവാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. മുംബൈ, തെങ്കാശി, അംബാസമുദ്രം, തിരുവനന്തപുരം, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.
ചിത്രത്തില്‍ സിദ്ദിഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇദ്ദേഹത്തോടൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മല്ലിക സുകുമാരന്‍, കോട്ടയം രമേശ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, സോഹന്‍ സിനു ലാല്‍, സാജു നവോദയ, ബാലാജി ശര്‍മ, സജു പാര്‍ത്ഥസാരഥി, ഹരി ഉതിമൂട്, രാജേഷ് കൊട്ടാരത്തില്‍, സുജിത്ത് കോന്നി, ശ്രീജു മോഹന്‍, സോണി പുനലാല്‍, സാബു തിരുവല്ല, ബിഗ് ബോസ് താരം ജസീല, വരദ, ഷിഫാന, ശ്രീതു, ഇന്ദു, രജനി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സംഭാഷണം-ശ്യാം അരവിന്ദന്‍, ഗാനങ്ങള്‍ - ഡോക്ടര്‍ സുകേഷ്, സംഗീതം - ഷാനു, പശ്ചാത്തല സംഗീതം- അക്ഷയ, ഛായാഗ്രഹണം -കിഷോര്‍, ഷമീര്‍ ഇല്യാസ്, റോബി, എഡിറ്റിംഗ് - അഖില്‍ ശ്രീകുമാര്‍.
സൈക്കോ പാക്ക് ജോണറിൽ മലയാളത്തിൽ നിന്നും മറ്റൊരു ചിത്രം കൂടി; 'രാക്ഷസ വേട്ട'യുടെ ചിത്രീകരണം പൂർത്തിയായി, 2027 ജനുവരിയിൽ തിയേറ്ററുകളിലേക്ക്