ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവയ്ക്കുമെന്ന് ബിസിസിഐ
Jaihind TV News Report
Jaihind TV Web Desk
April 14, 2020
1 min read
•
Updated: June 03, 2026
ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവയ്ക്കുമെന്ന് ബിസിസിഐ. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിവച്ച സാഹചര്യത്തിലാണ് ബിസിസിഐ പുതിയ തീരുമാനം അറിയിച്ചത്. മെയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മെയ് മൂന്നിന് ശേഷമുള്ള സാഹചര്യം പരിഗണിച്ച് മത്സരത്തെക്കുറിച്ച് അറയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.
മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.
ഐപിഎൽ 2020ന്‍റെ ഭാവി പരിപാടികളെക്കുറിച്ച് ഇപ്പോൾ വ്യക്തമായി ഒന്നും പറയാറായിട്ടില്ലെന്നും മെയ് 3-ന് ശേഷം മാത്രം, അതും കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന മാർഗ്ഗനിർദദ്ദേശങ്ങള്‍ക്ക് അനുസൃതമായി ആകും സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ബിസിസിഐ യോഗം ചേരുന്നതെന്ന് അധികൃതർ അറിയിച്ചു.
മാർച്ച് 29 ന് ആരംഭിക്കാനിരുന്ന ഐപിഎൽ 2020 ഏപ്രിൽ 15 വരെ നിർത്തിവച്ചിരുന്നു. 2008 ൽ ആരംഭിച്ച ടി20 ടൂർണമെന്റിൽ ഐപിഎൽ 2020 ക്രിക്കറ്റ് കലണ്ടറിലെ ഏപ്രിൽ-മെയ് കാലം ഇതോടെ നഷ്ടമാകും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10