Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കിവീസ് ഉയർത്തിയത് റൺമല, തകർത്തടിച്ച് സഞ്ജു സാംസൺ; ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ വിജയം

കിവീസ് ഉയർത്തിയത് റൺമല, തകർത്തടിച്ച് സഞ്ജു സാംസൺ; ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ വിജയം

ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആവേശകരമായ ആദ്യ ട്വന്റി 20 മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. കിവീസ് ഉയർത്തിയ 226 റൺസ് എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ, രണ്ട് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മിന്നുന്ന പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസൺ ആണ് പ്ലെയർ ഓഫ് ദ് മാച്ച്.

തുടക്കത്തിൽ സഞ്ജു സാംസണും, മധ്യനിരയിൽ ശ്രേയസ് അയ്യരും, ഒടുവിൽ തകർർത്തടിച്ച് നമൻ ധിറും പുറത്തെടുത്ത ബാറ്റിങ് മികവാണ് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. വെറും 33 പന്തിൽ എട്ട് ഫോറും നാല് സിക്‌സും സഹിതം 67 റൺസെടുത്ത സഞ്ജു ഇന്ത്യയുടെ കുതിപ്പിന് അടിത്തട്ടമിട്ടു. ശ്രേയസ് അയ്യർ 28 പന്തിൽ 42 റൺസും, അവസാന ഓവറുകളിൽ അതിവേഗം സ്കോർ ഉയർത്തിയ നമൻ ധിർ 15 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 42 റൺസും നേടി പുറത്താകാതെ നിന്നു.

ഓപ്പണർ അഭിഷേക് ശർമ 12 പന്തിൽ 29 റൺസും, അക്‌സർ പട്ടേൽ 14 പന്തിൽ 24 റൺസും നേടി മികച്ച പിന്തുണ നൽകി. തിലക് വർമ (6), ഇഷാൻ കിഷൻ (1) എന്നിവർ പെട്ടെന്ന് പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ സഞ്ജുവും അഭിഷേകും ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ന്യൂസീലൻഡിനായി ബ്രെയ്‌സ്‌വെല്ലും സാന്റ്‌നറും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 225 റൺസ് എടുത്തത്. 40 പന്തിൽ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 82 റൺസ് നേടി പുറത്താകാതെ നിന്ന ഗ്ലെൻ ഫിലിപ്‌സിന്റെ പ്രകടനമാണ് കിവീസിന് മികച്ച സ്കോർ നൽകിയത്. ഓപ്പണർമാരായ ടിം സെയ്‌ഫേർട്ട് (24), ഫിൻ അലൻ (45) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഡാരിൽ മിച്ചൽ (28), ബെവൺ ജേക്കബ്‌സ് (31) എന്നിവരും തിളങ്ങി. ഇന്ത്യക്കായി അർഷദീപ്, അക്‌സർ പട്ടേൽ, മായങ്ക് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഏറെക്കാലത്തിനുശേഷം ഇന്ത്യൻ ജേഴ്സിയിലെത്തിയ ഭുവനേശ്വർ കുമാറിന് നാല് ഓവറിൽ 49 റൺസ് വഴങ്ങേണ്ടി വന്നു.

Related articles

See all
Popular News

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി പ്രഗ്യാൻ ഓജയെ നിയമിച്ചു; രമേഷ്...

Popular News

എംബാപ്പെയ്ക്ക് ഇരട്ടഗോൾ; സെവിയ്യയെ തകർത്തെറിഞ്ഞ് റയൽ മാഡ്രിഡ്, ആഴ്‌സണലിന് ആറാം വിജയം

Popular News

ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ മിന്നും വിജയം; സിംബാബ്വേയെ തകർത്തെറിഞ്ഞ് സ്മൃതി മന്ഥാനയും സംഘവ...

Popular News

സഞ്ജു സാംസണിനെ ഏകദിന ടീമിൽ നിന്ന് തഴയുന്നത് എന്തിന്? കടുത്ത വിമർശനവുമായി ആകാശ് ചോപ്ര

Save your stories

Sign in