Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ഡോക്ടറെ മർദിച്ചു, പണം തട്ടാനും ശ്രമം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ഡോക്ടറെ മർദിച്ചു, പണം തട്ടാനും ശ്രമം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

കൊച്ചി: യുവ ഡോക്ടറെ ചികിത്സയ്‌ക്കെന്ന വ്യാജേന അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ നടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. 12 പേര്‍ പ്രതികളായ കേസില്‍ ഒന്‍പതുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്.

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികളില്‍ ഒരാളുടെ അമ്മയുടെ സഹോദരിക്ക് അസുഖമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോക്ടറെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് അവിടെവെച്ച് സംഘം ചേര്‍ന്ന് ഡോക്ടറെ ക്രൂരമായി മര്‍ദിക്കുകയും പണവും ഫോണും കവരാന്‍ ശ്രമിക്കുകയുമായിരുന്നു. മര്‍ദനത്തിനിരയായ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് കടവന്ത്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

'ഡീയസ് ഈറേ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതുല്യ ചന്ദ്ര, 'ഗാനഗന്ധര്‍വ്വന്‍', 'ഉയിര്‍' തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കി 9 പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2': ഹിപ്പ് ഹോപ്പ് തമിഴയുടെ 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറ...

Popular News

ജയസൂര്യ നായകനാകുന്ന 'മായൻ' സിനിമയുടെ മ്യൂസിക് റൈറ്റ്സ് വേൾഡ് വൈഡ്കമ്പനിയായ യൂണിവേഴ്സൽ മ്യൂ...

Popular News

ജിത്തു മാധവന്റെ ആദ്യ തമിഴ് മാജിക്; 'സീൻ' കേരള അഡ്വാൻസ് ബുക്കിംഗ് നാളെ വൈകിട്ട് 7 മുതൽ, ആഗോ...

Popular News

വൈറലായി റോയൽ വെഡ്ഡിങ് ക്ഷണക്കത്ത്; പ്രധാനമന്ത്രി മോദിക്കും വിജയിക്കും ക്ഷണം, അനിരുദ്ധ് - ക...

Save your stories

Sign in