Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സുരക്ഷ ശക്തമാക്കി വാട്സാപ്: പാസ്‌കീകള്‍ക്കും 2എഫ്എയ്ക്കും പിന്നാലെ 'സ്മാര്‍ട് കാള്‍ സ്‌ക്രീനിങ്' സൗകര്യവും

സുരക്ഷ ശക്തമാക്കി വാട്സാപ്: പാസ്‌കീകള്‍ക്കും 2എഫ്എയ്ക്കും പിന്നാലെ 'സ്മാര്‍ട് കാള്‍ സ്‌ക്രീനിങ്' സൗകര്യവും

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ നിന്നും അജ്ഞാത കോളുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിനായി നിര്‍ണായക സെക്യൂരിറ്റി, പ്രൈവസി ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സാപ്. ബയോമെട്രിക് പാസ്‌കീകള്‍ക്ക് ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് പിന്നാലെ കൂടുതല്‍ കരുത്തുറ്റ 'ടു-ഫാക്ടര്‍ ഓതെന്റിക്കേഷനും' സ്മാര്‍ട് 'കാള്‍ സ്‌ക്രീനിങ്' സംവിധാനവുമാണ് മെറ്റ പുറത്തിറക്കുന്നത്.

എസ്എംഎസ് ഒടിപികളെ ആശ്രയിക്കാതെ ഫിംഗര്‍പ്രിന്റ്, ഫേസ് ഐഡി അല്ലെങ്കില്‍ പാസ്‌കോഡ് ഉപയോഗിച്ച് സുരക്ഷിതമായി ലോഗിന്‍ ചെയ്യാന്‍ സഹായിക്കുന്ന പാസ്‌കീ ഫീച്ചര്‍ നിലവില്‍ 100 കോടിയിലധികം പേര്‍ ഉപയോഗിക്കുന്നുണ്ടെന്ന് മെറ്റ അറിയിച്ചു. ഇനി മുതല്‍ ഒരൊറ്റ അക്കൗണ്ടിലേക്ക് ഒന്നിലധികം പാസ്‌കീകള്‍ ചേര്‍ക്കാനുള്ള സൗകര്യവും ലഭ്യമാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകള്‍ ഒരേസമയം ഉപയോഗിക്കുന്നവര്‍ക്ക് Account Settings > Passkeys എന്ന ഓപ്ഷനിലൂടെ ഓരോ ഫോണിനും അനുയോജ്യമായ പാസ്‌കീകള്‍ ക്രമീകരിക്കാം.

നിലവിലുള്ള 6 അക്ക സംഖ്യാ പിന്നിന് പകരം ഇനി മുതല്‍ കൂടുതല്‍ സങ്കീര്‍ണമായ ആല്‍ഫാന്യൂമറിക് പാസ്വേഡുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാം. അക്ഷരങ്ങളും അക്കങ്ങളും പ്രത്യേക ചിഹ്നങ്ങളും (@, #, $) ഉള്‍പ്പെടുത്തി ശക്തമായ പാസ്വേഡ് നിര്‍മിക്കാന്‍ ഇതിലൂടെ സാധിക്കും. ഇത് ഹാക്കിങ്, 'സിം സ്വപ്പിങ്' ആക്രമണങ്ങള്‍ എന്നിവ തടയാന്‍ സഹായിക്കും.

സേവ് ചെയ്യാത്ത അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുമ്പോള്‍ കോള്‍ അറ്റന്‍ഡ് ചെയ്യുന്നതിന് മുന്‍പ് തന്നെ ആ നമ്പറിനെക്കുറിച്ചുള്ള വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയുന്ന സംവിധാനമാണിത്. കോള്‍ ഏത് രാജ്യത്ത് നിന്നാണ് വരുന്നത്, വിളിക്കുന്ന വ്യക്തിയുമായി പൊതുവായ ഗ്രൂപ്പുകളില്‍ (Mutual Group) അംഗമാണോ തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ അറിയാം. സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോളിന്റെ പശ്ചാത്തലം ഉറപ്പുവരുത്തി മാത്രം അത് അറ്റന്‍ഡ് ചെയ്യാന്‍ ഉപയോക്താവിന് ഇത് വഴിയൊരുക്കുന്നു. ഈ പുതിയ അപ്ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ ഘട്ടംഘട്ടമായി എല്ലാ ഉപയോക്താക്കളിലേക്കും എത്തും.

Related articles

See all
Popular News

37,700 കോടിയുടെ മെഗാ ഐ.പി.ഒ; ഹ്യുണ്ടായുടെ റെക്കോർഡ് തകർക്കാൻ ജിയോ പ്ലാറ്റ്‌ഫോംസ് വരുന്നു

Popular News

വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷയുമായി 'റെസ്ട്രിക്റ്റഡ് ചാറ്റ്'; പുതിയ ഫീച്ചറുമായി മെറ്റ

Popular News

വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന് പുതിയ നിരക്ക് ഘടന പ്രഖ്യാപിച്ച് മെറ്റ; ഇന്ന് മുതൽ നിലവ...

Popular News

എഐ ഏജന്റുകളുടെ അതിരുകടന്ന പ്രവർത്തനം: പുതിയ മോഡലുകളുടെ പരിശീലനം നിർത്തിവെച്ച് ഓപ്പൺ എഐ

Save your stories

Sign in