Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വയനാട് മണ്ണിടിച്ചിൽ ;21 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു, മണ്ണിനടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’

വയനാട് മണ്ണിടിച്ചിൽ ;21 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു,  മണ്ണിനടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’

വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 21 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മീനാക്ഷി എസ്റ്റേറ്റിൽ ഉള്ളവരെ ചുളിക്ക GLP സ്കൂളിലെക്കാണ് മാറ്റി പാർപ്പിച്ചത് . 66 പേർ ആണ് ഇവിടെ ഉണ്ടായിരുന്നത്. ദുരന്തത്തിൽ എത്രപേർ മണ്ണടിയിൽ അകപ്പെട്ട് പോയിരിക്കാമെന്നതിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചുവരുകയാണ്. മണ്ണിനടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.

മണ്ണിനടിയിൽ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ക്യാമറയിൽ ശ്രദ്ധയിൽപ്പെട്ടാൽ, അവിടെ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എൻഡിആർഎഫ് ശ്രമിച്ചു വരുന്നത്.തിരച്ചിൽ കൂടുതൽ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട് എന്നാണ് വിവരം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻഡിആർഎഫ് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർ എഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കികൊണ്ടിരിക്കുന്നത്. ആകെ 70 രക്ഷാപ്രവർത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ഇവർ ശ്രമിക്കുന്നത് .നിലവിൽ 5 അതിഥിതൊഴിലാളികളാണ് മരിച്ചത് 



Related articles

See all
Popular News

ആന്റോ അഗസ്റ്റിന്റെ വാദങ്ങള്‍ പൊളിയുന്നു; നാലുനില മന്ദിരം 'അനധികൃതം'; വാഴവറ്റയിലെ കൂറ്റന്‍...

Popular News

വിദേശമദ്യത്തിന്റെ ഉറവിടം കണ്ടെത്തണം; ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്...

Popular News

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും; മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

Popular News

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും തിരിച്ചടി; ഇടക്കാല ജാമ്യമില്ല, ജയിലിൽ തുടരും

Save your stories

Sign in