Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രിയങ്കയ്ക്കായി രാമേട്ടൻ കരുതിവെച്ച സ്നേഹസമ്മാനം; വിതുമ്പലോടെ കൈമാറി ഭാര്യ ഗീത, "എന്നും നിങ്ങളോടൊപ്പമുണ്ടാകും" എന്ന് വാക്കുനൽകി പ്രിയങ്ക

പ്രിയങ്കയ്ക്കായി രാമേട്ടൻ കരുതിവെച്ച സ്നേഹസമ്മാനം; വിതുമ്പലോടെ കൈമാറി ഭാര്യ ഗീത, "എന്നും നിങ്ങളോടൊപ്പമുണ്ടാകും" എന്ന് വാക്കുനൽകി പ്രിയങ്ക

വയനാട്: വയനാടിന്റെ തനത് സുഗന്ധവ്യഞ്ജനങ്ങള്‍ സമ്മാനമായി നല്‍കാമെന്ന വാക്ക് പാലിക്കാന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ പ്രിയങ്ക ഗാന്ധിക്കായി കാത്തുവെച്ചത് നാടന്‍ തേനും കുരുമുളകും ഏലക്കയുമായിരുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധി ഇത്തവണ വീട്ടിലെത്തിയപ്പോള്‍ ആ സ്‌നേഹസമ്മാനം നല്‍കാന്‍ രാമേട്ടന്‍ ഒപ്പമുണ്ടായിരുന്നില്ല. അദ്ദേഹം പ്രിയങ്കയ്ക്കായി കരുതിവെച്ച സമ്മാനം ഭാര്യ ഗീത വിതുമ്പലോടെയാണ് കൈമാറിയത്.

കഴിഞ്ഞ തവണ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രിയങ്കയും ചെറുവയല്‍ രാമനും തമ്മിലുള്ള ആത്മബന്ധം കൂടുതല്‍ ദൃഢമായത്. അടുത്ത തവണ വരുമ്പോള്‍ വയനാടിന്റെ സുഗന്ധവ്യഞ്ജനങ്ങള്‍ സമ്മാനമായി നല്‍കാമെന്ന് അന്ന് രാമേട്ടന്‍ വാക്കുനല്‍കിയിരുന്നു. പ്രിയങ്കയും ചെറുവയല്‍ രാമനും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം വീട്ടില്‍ സൂക്ഷിച്ചുവെച്ചിരുന്നു. ചിത്രം കാണണമെന്ന് ആവശ്യപ്പെട്ട പ്രിയങ്ക അത് ഏറെ നേരം നോക്കിക്കണ്ടു.

കുടുംബാംഗങ്ങളോട് സംസാരിക്കുന്നതിനിടെ പലപ്പോഴും പ്രിയങ്ക ഗാന്ധി വികാരാധീനയായി. ചെറുവയല്‍ രാമന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി. കുടുംബത്തോടൊപ്പം എന്നുമുണ്ടാകുമെന്നും ഏത് ആവശ്യത്തിനും തന്നെ നേരിട്ട് ബന്ധപ്പെടാമെന്നും അറിയിച്ച് സ്വന്തം ഫോണ്‍ നമ്പര്‍ കൈമാറിയ ശേഷമാണ് പ്രിയങ്ക മടങ്ങിയത്.


Related articles

See all
Popular News

SSLC, പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2027 മാർച്ച് 1 ന് SSLC പരീക്ഷകൾ ആരംഭിക്കും, ഹയ...

Popular News

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

Popular News

മുഖ്യമന്ത്രി വി ഡി സതീശന്റെ പഴയ മൊബൈൽ നമ്പർ ഉപയോ​ഗിച്ച് തട്ടിപ്പും ഭീഷണിയും; റൗഡി ലിസ്റ്റി...

Popular News

35 വർഷങ്ങൾക്ക് ശേഷം ചരിത്ര വിജയം; കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ ജനറൽ സെക്രട്ടറി സ...

Save your stories

Sign in